നസ്രിയയുടെ സഹോദരൻ നവീന് വിവാഹം
Thursday 05 December 2024 2:03 AM IST
നടി നസ്രിയ നസിമിന്റെ സഹോദരനും നടനുമായ നവീൻ നസിമിന് വിവാഹം. വിവാഹനിശ്ചയതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഫഹദും നസ്രിയയും ചടങ്ങിന് ചുക്കാൻ പിടിച്ചു. നസ്രിയയുടെ ഏക സഹോദരനാണ് നവീൻ. അമ്പിളി എന്ന ചിത്രത്തിൽ നവീൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഫഹദ് നായകനായ ആവേശം സിനിമയിൽ നവീൻ സഹസംവിധാകനായി പ്രവർത്തിച്ചിട്ടുണ്ട്. ആർക്കിടെക്ചറർ ഉന്നത പഠനം നടത്തിയിട്ടുണ്ട് നവീൻ.