മോഹൻലാലും കെ.പി.എ.സി ലളിതയും ചൈനീസ് വാഗ്വാദത്തിൽ, ഇട്ടിമാണിയുടെ ടീസർ പുറത്തിറങ്ങി

Sunday 18 August 2019 6:59 PM IST

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ജിബി ജോജു സംവിധാനം ചെയ്യുന്ന ഇട്ടിമാണിയുടെ ടീസർ പുറത്തിറങ്ങി. മോഹൻലാലും കെ.പി.എ.സി ലളിതയും ചേർന്നുള്ള ഒരു ചൈനീസ് വാഗ്വാദമാണ് ടീസറിലുള്ളത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. നീണ്ട 31 വർഷങ്ങൾക്ക് ശേഷം മോഹൻലാൽ തൃശൂർ ഭാഷ സംസാരിക്കുന്ന ചിത്രം കൂടിയാണ് ഇട്ടിമാണി. ഹണി റോസ്, മാധുരി ഭ്രഗൻസ,​ രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. ഓണം റിലീസായി ഇട്ടിമാണി തിയേറ്ററുകളിലെത്തും.