സുരേഷ് ഗോപിയുടെയും മുകേഷിന്റെയും മക്കൾ ഒന്നിക്കുന്നു

Friday 06 December 2024 2:22 AM IST

സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും മുകേഷിന്റെ മകൻ ഡോ. ശ്രാവൺ മുകേഷും ആദ്യമായി വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന സുമതിവളവ് എന്ന ചിത്രത്തിലൂടെ ഒരുമിക്കുന്നു. അർജുൻ അശോകനാണ് നായകൻ. ചിത്രം പാലക്കാട് ചിത്രീകരണം പുരോഗമിക്കുകയാണ്. മുദുഗൗ എന്ന ചിത്രത്തിലൂടെയാണ് ഗോകുലിന്റെ സിനിമ അരങ്ങേറ്റം. പാപ്പൻ എന്ന ചിത്രത്തിൽ സുരേഷ് ഗോപിക്കൊപ്പം ഗോകുലും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. കല്യാണം സിനിമയിൽ നായകനായി അഭിനയിച്ചാണ് ശ്രാവണിന്റെ അരങ്ങേറ്റം. ചിത്രത്തിൽ പ്രധാന വേഷത്തിൽ മുകേഷും എത്തിയിരുന്നു.

കല്യാണത്തിനുശേഷം സിനിമയിൽ നിന്ന് ഇടവേളയിലായിരുന്നു ശ്രാവൺ മുകേഷ്. കൗതുക വാർത്തകൾ , തൂവൽസ്പർശം, വർണ്ണത്തേര്, കാഞ്ചീപുരത്തെ കല്യാണം തുടങ്ങി നിരവധി ചിത്രങ്ങളിൽ സുരേഷ് ഗോപിയും മുകേഷും ഒരുമിച്ചിട്ടുണ്ട്.