സ്കൂട്ടർ മോഷണം: മൂന്ന് പേർ അറസ്റ്റിൽ

Friday 06 December 2024 3:59 AM IST

ആലപ്പുഴ: കുട്ടനാട്ടിൽ രാത്രിയിൽ കടയുടെ മുൻവശം പാർക്ക് ചെയ്തിരുന്ന കെ.എസ്.ഇ.ബി എൻജിനീയറുടെ ആക്ടീവ സ്‌കൂട്ടർ മോഷ്ടിച്ച് ആക്രിക്കാരനു വിറ്റ കേസിലെ പ്രതികളെ രാമങ്കരി പൊലീസ് അറസ്റ്റു ചെയ്തു. മുട്ടാർ സ്വദേശി സുജിത്ത്(21), കോട്ടയം കുറിച്ചി സ്വദേശികളായ രാജീവ് (34), പ്രജിത്ത്(18) എന്നിവരാണ് പിടിയിലായത്. ഇവരോടൊപ്പം പ്രായപൂർത്തിയാകാത്ത രണ്ടുപേർ കൂടി കേസിൽ ഉൾപ്പെട്ടിട്ടുണ്ട്.