യുവാക്കളെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ

Friday 06 December 2024 1:54 AM IST

നെയ്യാറ്റിൻകര: പെരുമ്പഴുതൂർ സ്വദേശികളായ രണ്ട് യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ.കഴിഞ്ഞമാസമാണ് സംഭവം. പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചത്ചോദ്യം ചെയ്‌ത വൈരാഗ്യമാണ് കാരണം. നിരവധി കേസുകളിൽ പ്രതിയായ തൊഴുക്കൽ ആലംപൊറ്റ സ്വദേശി അപ്പൂസ് എന്ന് വിളിക്കുന്ന ബിബിൻ,വടകോട് സ്വദേശി വിവേക്, പമ്മംതല സ്വദേശി അഭിലാഷ് എന്നിവരാണ്അറസ്റ്റിലായത്. നിരവധി ക്രിമിനൽ കേസുകൾ പ്രതികളാണ് മൂവരും. ഡി വൈ.എസ്.പി എസ്.ഷാജിയുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.നെയ്യാറ്റിൻകര ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി