യൂണിവേഴ്സിറ്രി കോളേജ് അക്രമം: അഞ്ച് വിദ്യാർത്ഥികളുടെ ജാമ്യത്തിൽ ഇന്ന് വിധി
തിരുവനന്തപുരം: യൂണിവേഴ്സിറ്രി കോളേജിൽ സഹപാഠിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതികളായ അഞ്ച് എസ്.എഫ്.എെ പ്രവർത്തകരുടെ ജാമ്യ ഹർജിയിൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. നാല്, അഞ്ച്, ആറ് പ്രതികളായ അദ്വെെദ് മണികണ്ഠൻ, ആദിൽ മുഹമ്മദ്, ആരോമൽ, എട്ടാം പ്രതി ഇജാബ്, പതിന്നാലാം പ്രതി സാഫ് ജാൻ എന്നിവരുടെ ഹർജിയിലാണ് വിധി പറയുന്നത്.
പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നതിൽ പ്രോസിക്യൂഷന്റെ ഭാഗത്തു നിന്ന് ശക്തമായ എതിർപ്പുണ്ടായില്ല. മറ്റ് പ്രതികൾക്ക് കിട്ടുന്ന ആനുകൂല്യം ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്, നിസാം എന്നിവർ പ്രതീക്ഷിക്കരുതെന്ന് കോടതി വ്യക്തമാക്കി. എന്നാൽ സംഭവം നടക്കുമ്പോൾ ശിവരഞ്ജിത്തും നിസാമും ക്ളാസിലേക്ക് അതിക്രമിച്ച് കയറിയതേയുള്ളൂ എന്ന് പ്രോസിക്യൂട്ടർ വ്യക്തമാക്കി. ശിവരഞ്ജിത്തും നിസാമും ഒഴികെയുള്ള പ്രതികൾ അഖിലിനെ കുത്തിക്കൊല്ലാൻ പിടിച്ച് വച്ചു കൊടുത്തെന്നാണ് പൊലീസ് റിപ്പോർട്ടിലുള്ളത്.