കപ്പലിലുള്ളവരെ മോചിപ്പിക്കാൻ ചർച്ച തുടരുന്നു: കേന്ദ്രമന്ത്രി വി.മുരളീധരൻ

Monday 19 August 2019 12:27 AM IST

കൊച്ചി: ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണ കപ്പലിലുള്ള ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ചർച്ച തുടരുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. കൊച്ചിയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടൻ പിടിച്ചെടുത്ത കപ്പലിലിൽ നിന്ന് മോചിതരായവരെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കപ്പലിലെ ജീവനക്കാർക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും ഒഴിവാക്കിയിട്ടുണ്ട്. അവർ ഇപ്പോൾ സ്വതന്ത്രരാണെന്നും വി. മുരളീധരൻ പറഞ്ഞു.