അം അഃ ടൈറ്റിൽ പോസ്റ്റർ
Saturday 07 December 2024 6:08 AM IST
ദിലീഷ് പോത്തൻ, ജാഫർ ഇടുക്കി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന അം അഃ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി. കൗതുകം പോലെ തന്നെ ചിത്രവും ഏറെ കൗതുകം നിറഞ്ഞ ടൈറ്രിൽ പോലെ പ്രമേയവും പുതുമ നിറഞ്ഞതായിരിക്കും.
ഫാമിലി ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ അലൻസിയർ, ടി.ജി. രവി,രഘുനാഥ് പലേരി, ജയരാജ് കോഴിക്കോട്, നവാസ് വള്ളിക്കുന്ന് തമിഴ് താരം ദേവദർശിനി മീര വാസുദേവ്, ശ്രുതി ജയൻ മാല പാർവതി, മുത്തുമണി എന്നിവരാണ് മറ്ര് താരങ്ങൾ. വിശ്വസിക്കാം.തിരക്കഥ - കവി പ്രസാദ് ഗോപിനാഥ്, ' ഛായാഗ്രഹണം - അനീഷ് ലാൽ, സംഗീതം ഗോപി സുന്ദർ, എഡിറ്റിംഗ് - ബിജിത്ത് ബാല.കാപ്പി പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമാണം. പി.ആർ. ഒ വാഴൂർ ജോസ്. .