എല്ലാ റെക്കോർഡും തകർത്ത് പുഷ്പ 2; ആർ.ആർ.ആർ, ബാഹുബലി 2, കെ.ജി.എഫ് 2 വീണു
Saturday 07 December 2024 6:12 AM IST
ആർ.ആർ.ആർ, ബാഹുബലി 2, കെ.ജി.എഫ് 2 എന്നീ സിനിമകളുടെ റെക്കോർഡുകൾ മറികടന്ന് പുഷ്പ 2 വലിയ ആദ്യ ദിന കളക്ഷൻ നേടി. ആദ്യദിനം 175.1 കോടി രൂപയാണ് പുഷ്പ 2 നേടിയത്. ആർ.ആർ.ആർ 133കോടി, ബാഹുബലി 2-121കോടി, കെ.ജി.എഫ് 2 - 116 കോടി എന്നീ റെക്കോർഡുകളാണ് പുഷ്പ 2 മറി കടന്നത്. ലോകമെമ്പാടും 12500ൽ അധികം തിയേറ്ററിലാണ് പുഷ്പ 2 എത്തിയത്. അല്ലു അർജുൻ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം സുകുമാർ സംവിധാനം ചെയ്യുന്നു. സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. മൈത്രി മൂഹി റേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും ചേർന്നാണ് നിർമ്മാണം.പുഷ്പ ദ റൈഡ് എന്ന ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരവും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയിരുന്നു. പുഷ്പയുടെ മൂന്നാം ഭാഗം അണിയറയിൽ ഒരുങ്ങുന്നു.