ഛത്തീസ്ഗഡിൽ വീണ്ടും മാവോയിസ്റ്റ് ആക്രമണം; അങ്കണവാടി ജീവനക്കാരിയെ കൊലപ്പെടുത്തി

Saturday 07 December 2024 6:32 PM IST

ജയ്‌പൂർ: ഛത്തീസ്ഗഡിൽ വീണ്ടും മാവോയിസ്റ്റ് ആക്രമണം. അങ്കണവാടി ജീവനക്കാരിയെ മാവോയിസ്റ്റ് സംഘം കൊലപ്പെടുത്തി. ബീജാപ്പൂർ ജില്ലയിലെ തീമാപ്പൂരിലാണ് ആക്രമണം നടന്നത്. 45കാരിയായ ലക്ഷ്മി പത്മയാണ് കൊലപ്പെട്ടത്. മാവോയിസ്റ്റുകളെ കുറിച്ച് പൊലീസിന് വിവരം നൽകിയെന്ന് ആരോപിച്ചാണ് കൊലപാതകം.

ആക്രമണത്തിന് ശേഷം മാവോയിസ്റ്റുകൾ യുവതിയുടെ മൃതദേഹം വീടിന് മുറ്റത്ത് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അക്രമികൾക്കായി തെരച്ചിൽ നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു. ഈ വർഷം ഇതുവരെ 60ലധികം ആളുകൾ മാവോയിസ്റ്റ് ആക്രമണത്തിൽ ഛത്തീസ്ഗഡിൽ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥർ പറയുന്നു.