വമ്പൻ റിലീസുമായി  മാർക്കോ 20ന്

Sunday 08 December 2024 6:00 AM IST

ഉണ്ണി മുകുന്ദൻ നായകനായി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മാർക്കോ ഡിസംബർ 20ന് തിയേറ്രറിൽ. മലയാളത്തിൽ ഏറ്രവും മാസ്സീവ്-വയലൻസ് ചിത്രമായിരിക്കും മാർക്കോ. ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും പാട്ടുമെല്ലാം പ്രേക്ഷകരെ ഞെട്ടിച്ചു. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകി ഒരുങ്ങുന്ന ചിത്രം ഫൈറ്ര് കൊണ്ടും സമ്പന്നമായിരിക്കും . പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിംഗ്സണാണ് ആക്ഷൻ കോറിയോഗ്രാഫർ. എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. ഹനീഫ് സംവിധാനം ചെയ്ത ‘മിഖായേൽ സിനിമയിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച വില്ലൻ കഥാപാത്രം മാർക്കോ ജൂനിയറിനെ ഫോക്കസ് ചെയ്ത് ഒരുങ്ങുന്ന സ്പിൻ ഓഫാണിത്.ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് , സിദ്ദീഖ്, അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീർ, ജിയാ ഇറാനി, സനീഷ് നമ്പ്യാർ, ഷാജി ഷാഹിദ്, ഇഷാൻ ഷൗക്കത്, അജിത് കോശി, യുക്തി തരേജ, ദുർവാ താക്കർ, സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങി നിരവധി താരങ്ങൾ ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ അണിനിരക്കുന്നു .ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്,കെ.ജി.എഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂറാണ് സംഗീതം .ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് ആണ് നിർമ്മാണം.