സ്ഥിതി ഗുരുതരം, ഇന്ത്യക്കാർ ഉടൻ സിറിയ വിടണം
Sunday 08 December 2024 4:40 AM IST
ന്യൂഡൽഹി: ആഭ്യന്തര സംഘർഷം രൂക്ഷമായ സിറിയയിലേക്കുള്ള എല്ലാ യാത്രകളും അറിയിപ്പുണ്ടാകും വരെ ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് കേന്ദ്ര നിർദ്ദേശം. സിറിയയിലുള്ള ഇന്ത്യക്കാർ എത്രയും വേഗം രാജ്യം വിടണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നിലവിൽ സിറിയയിലുള്ള ഇന്ത്യക്കാർ ഡമാസ്‌കസിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണം. +963 993385973 (വാട്സ്‌ആപ്പ് ) എന്ന ഹെൽപ്പ്ലൈനിലോ hoc.damascus@mea.gov.in എന്ന ഇ -മെയിൽ വിലാസത്തിലോ ബന്ധപ്പെടാം. കഴിയുന്നവർ എത്രയും വേഗം പുറപ്പെടണമെന്നും മറ്റുള്ളവർ മുൻകരുതൽ സ്വീകരിക്കണമെന്നും നിർദ്ദേശിച്ചു.