റബ്ബർഷീറ്റ് മോഷ്ടാവിനെ പൊലീസ് പിടികൂടി

Sunday 08 December 2024 2:09 AM IST

അടൂർ : റബ്ബർ ഷീറ്റ് മുണ്ടിലൊളിപ്പിച്ച് കടത്തികൊണ്ടുപോയ യുവാവിനെ അടൂർ പൊലീസ് പിടികൂടി. കൊടുമൺ കൊച്ചയ്യത്ത് വീട്ടിൽ ബൈജുവാണ് പിടിയിലായത്. ഏഴംകുളം മുക്കുഴിക്കൽ വിനോദിന്റെ വീട്ടിൽ നിന്നാണ് റബ്ബർ ഷീറ്റുകൾ മോഷ്ടിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിനായിരുന്നുമോഷണം. പ്രതി വീട്ടിൽ നിന്നും റബ്ബർഷീറ്റുകൾ മുണ്ടിനുള്ളിൽ ഒളിപ്പിച്ചു കടത്തുന്നത് സമീപത്തെ വീടിന്റെ സി.സി.ക്യാമറയിൽ പെട്ടിരുന്നു. ഈ ദൃശ്യങ്ങളിൽ നിന്നുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാളെ ഏഴംകുളം ക്ഷേത്രത്തിന് സമീപത്തുനിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായ ബൈജു പ്രദേശത്തെ സ്ഥിരം മോഷ്ടാവാണെന്ന് പൊലീസ് പറഞ്ഞു. അടൂർ സി.ഐ ശ്യാം മുരളി, സ്പെഷ്യൽ ബ്രാഞ്ച് എസ്.സി.പി.ഒ രാഹുൽ.വി.നാഥ്‌, സി.പി.ഒ ശ്യാം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.