പിണറായിയിൽ കോൺഗ്രസ് ഓഫീസ് തകർത്തു, നശിപ്പിച്ചത് ഇന്ന് കെപിസിസി പ്രസിഡന്റ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന കെട്ടിടം
Sunday 08 December 2024 8:21 AM IST
കണ്ണൂർ: കണ്ണൂരിൽ കോൺഗ്രസ് ഓഫീസ് അക്രമികൾ തകർത്തു. പിണറായി വെണ്ടുട്ടായിലാണ് സംഭവം. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഇന്ന് ഉദ്ഘാടനം ചെയ്യേണ്ട ഓഫീസാണ് ആക്രമിക്കപ്പെട്ടത്.
സിസിടിവി ക്യാമറകൾ തകർത്തശേഷമായിരുന്നു ആക്രമണം. ജനൽച്ചില്ലുകൾ തകർത്തതിനൊപ്പം പ്രധാന വാതിൽ തീയിട്ട് നശിപ്പിക്കാനും ശ്രമിച്ചു. കൊടിതോരണങ്ങൾ ആകെ വാരിവലിച്ചിട്ട നിലയിലാണ്. സംഭവത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ആക്രമിച്ചത് സിപിഎം പ്രവർത്തകരാണെന്നും പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്നുമാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.