കാനം അനുസ്മരണം

Monday 09 December 2024 12:33 AM IST

മാന്നാർ: സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ ഒന്നാം ചരമ വാർഷികം സി.പി.ഐ മാന്നാർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൻ വിവിധ പരിപാടികളോടെ നടന്നു. മാന്നാർ മണ്ഡലം കമ്മിറ്റി ആഫീസിൽ നടന്ന അനുസ്മ‌രണ സമ്മേളനം ജില്ലാ എക്സിക്യൂട്ടിവ് അംഗം കെ.ജി സന്തോഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ജി.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.ആർ രഗീഷ്, ജി.ഉണ്ണികൃഷ്ണൻ, പി.ജി.രാജപ്പൻ, പി.രഘുനാഥ്, കവിതാ സുരേഷ്, സുധീർ എന്നിവർ പങ്കെടുത്തു.