ജില്ലാതല വടംവലി മത്സരം

Monday 09 December 2024 12:17 AM IST
മാമൻ വാസു, കെ.വി ദാമോദരൻ ദിനാചരണത്തോടനുബന്ധിച്ചു നടന്ന ജില്ലാതല വടംവലി മത്സരം

ചൊക്ലി: മാമൻ വാസു, കെ.വി ദാമോദരൻ ദിനാചരണത്തോടനുബന്ധിച്ചു ജില്ലാതല വടംവലി മത്സരം നടന്നു. ചൊക്ലി ഒളവിലം നാരായണൻ പറമ്പിൽ പ്രത്യേകം തയ്യാറാക്കിയ മൈതാനിയിൽ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം പി. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.കെ ശ്രീജ അദ്ധ്യക്ഷത വഹിച്ചു. സ്പീക്കർ എ.എൻ ഷംസീർ ടീം അംഗങ്ങളെ പരിചയപ്പെട്ടു. ബിനീഷ് കോടിയേരിയും ഷിനു ചൊവ്വയും വിശിഷ്ടാതിഥികളായിരുന്നു. സി.പി.എം പാനൂർ ഏരിയ സെക്രട്ടറി കെ.ഇ കുഞ്ഞബ്ദുള്ള, ചൊക്ലി സൗത്ത് ലോക്കൽ സെക്രട്ടറി പി. രഗിനേഷ് സംസാരിച്ചു. എ.സി രാജീവൻ സ്വാഗതം പറഞ്ഞു. പുരുഷ വിഭാഗത്തിൽ ടൗൺ ടീം കൂത്തുപറമ്പ് എയും വനിതാ വിഭാഗത്തിൽ പാട്യംനഗർ പുല്യോടും ജേതാക്കളായി. കണ്ണൂർ ഫ്രീം സ്റ്റൈൽ ടഗ് ഓഫ് വാർ അസോസിയേഷന്റെ നിയന്ത്രണത്തിൽ നടന്ന മത്സരത്തിൽ 20 ടീമുകളാണ് മാറ്റുരച്ചത്.