ബിബിൻ ജോർജും ആൻസൻ പോളും ഒരുമിക്കുന്ന ശുക്രൻ
Monday 09 December 2024 12:37 AM IST
ബിബിൻ ജോർജും, ആൻസൻ പോളും പ്രധാന വേഷത്തിൽ എത്തുന്ന ശുക്രൻ എന്ന ചിത്രം ഉബൈനി സംവിധാനം ചെയ്യുന്നു. റാഹേൽ മകൻ കോര എന്ന ചിത്രത്തിനുശേഷം ഉബൈനി സംവിധാനം ചെയ്യുന്ന ചിത്രമാണ്.മനുഷ്യ ജീവിതത്തിൽ ഓരോരുത്തർക്കും ലക്ഷ്യങ്ങളും സ്വപ്നങ്ങളുമുണ്ട്. അതു നടത്തിയെടുക്കാൻ ഏതു ശ്രമങ്ങളും നടത്തും.
നിരവധി പ്രതിസന്ധികളെ തരണം ചെയ്യേണ്ടതായി വരും. അത്തരത്തിലൊരു ലക്ഷ്യത്തിലേക്ക് ഇറങ്ങിത്തിരിച്ചു രണ്ടു യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്.റൊമാന്റിക് കോമഡി ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ നിരവധി താരങ്ങൾ അണിനിരക്കുന്നു.തിരക്കഥ രാഹുൽ കല്യാൺ, ഛായാഗ്രഹണം - മെൽബിൻ കുരിശിങ്കൽ, ഗാനങ്ങൾ - വയലാർ ശരത്ചന്ദ്ര വർമ്മ, രാജീവ് ആലുങ്കൽ .
സംഗീതം -സ്റ്റിൽജു അർജുൻ.ഈ മാസം മധ്യത്തിൽ ചിത്രീകരണമാരംഭിക്കും.നീൽ സിനിമയുടെ ബാനറിൽ ആണ് നിർമ്മാണം. പി.ആർ. ഒ വാഴൂർ ജോസ്.