ശരത്ത് ഡിവോഴ്‌സിയാണ്, ഡേറ്റിംഗ് ആരംഭിച്ചത് കൊവിഡ് കാലത്ത്; പക്ഷേ ലോക്ക്‌ഡൗൺ മാറിയതോടെ സംഭവിച്ചത്

Monday 09 December 2024 12:01 PM IST

അവതാരകയെന്ന് പറയുമ്പോൾ പല മലയാളികളുടെയും മനസിൽ ആദ്യം വരുന്ന പേര് രഞ്ജിനി ഹരിദാസിന്റേതായിരിക്കും. എന്തേ വിവാഹം കഴിക്കാത്തതെന്ന് ആരാധകർ പല തവണ രഞ്ജിനിയോട് ചോദിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ശരത്തെന്നയാളുമായുള്ള പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് രഞ്ജിനി ഹരിദാസ്.

'ശരത്തും ഞാനും വളറെ ചെറിയ പ്രായം തൊട്ടേ കൂട്ടുകാരാണ്. ആര് എന്തൊക്കെ പറഞ്ഞാലും സൗഹൃദം എനിക്കേറെ പ്രധാനപ്പെട്ടതാണ്. ശരത്ത് വിവാഹമോചിതനാണ്. ഞാൻ വിവാഹം ചെയ്തിട്ടില്ലെങ്കിലും എനിക്ക് ബന്ധങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ ശരത്തുമായുള്ള ബന്ധം കോപ്ലിക്കേറ്റഡ് ആണ്. സ്മൂത്തായിട്ടാണ് പോകുന്നതെന്ന് പറയാനാകില്ല. ഞങ്ങൾ വളരെ സാമ്യമുള്ളയാളുകളാണ്. ഇത്തരത്തിൽ സാമ്യതകളുള്ളവരുമായുള്ള ബന്ധം നിലനിൽക്കുമെന്ന് കേട്ടിട്ടുണ്ട്. പക്ഷേ എനിക്കറിയില്ല.

കൊവിഡ് സമയത്താണ് ഞങ്ങൾ ഡേറ്റിംഗ് ആരംഭിച്ചത്. ഒന്നിച്ചു കഴിയാൻ തീരുമാനിച്ചു. പാർട്‌ണേഴ്സ് എന്ന രീതിയിൽ ഞങ്ങൾ സൂപ്പറാണെന്ന് മനസിലായി. പക്ഷേ ലോക്ക് ഡൗൺ മാറിയതോടെ എല്ലാം മാറി. അത് ഭയങ്കര ഡിഫിക്കൽട്ട് ആയിരുന്നു. ശരത്തിന് വലിയൊരു സോഷ്യൽ സർക്കിളുണ്ട്. ഞാൻ സോഷ്യലാണ്. പക്ഷേ എനിക്ക് അത്രയും സോഷ്യലാകാനാകില്ല. ഒരു ദിവസം ജോലി ചെയ്താൽ അടുത്ത ദിവസം ഞാൻ മലമ്പാമ്പാണ്. എന്നെ കിടക്കയിൽ നിന്ന് എഴുന്നേൽപ്പിക്കാനാകില്ല. വൈകിട്ട് അഞ്ചിന് എഴുന്നേറ്റ് ജിമ്മിൽ പോകും. ഇക്കാര്യത്തിൽ ശരത്തും ഞാനും തമ്മിൽ വ്യത്യാസമുണ്ട്. പിന്നീട് ശരത്ത് ദുബായിലേക്ക് പോയി. ഞാൻ പോകണമെന്ന് കരുതി. പിന്നെ വേണ്ടെന്നുവച്ചു. അങ്ങനെ കുറച്ച് ഡിസിഷൻ മേക്കിംഗ് ഇഷ്യൂസ് വന്നു.'- രഞ്ജിനി ഹരിദാസ് പറഞ്ഞു.