ചെക്ക് പോസ്‌റ്റിലെ വാഹന പരിശോധനയിൽ മൂന്ന് പേർ അറസ്‌റ്റിൽ

Monday 09 December 2024 6:07 PM IST

കണ്ണൂർ: കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ കാറിൽ കടത്തിക്കൊണ്ട് വന്ന 20.829 ഗ്രാം മെത്താംഫിറ്റമിനുമായി മൂന്ന് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശികളായ മുഹമ്മദ്‌ ഷാനിസ് ഫർവാൻ (23), മുഹമ്മദ്‌ ഷാനിദ്.എസ് (23), സുനീഷ് കുമാർ.കെ.കെ (43) എന്നിവരാണ് അറസ്റ്റിലായത്.

കണ്ണൂർ എക്സൈസ് എൻഫോഴ്‌സ്‌മെന്റ് & ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ഷാബു.സി യും പാർട്ടിയും കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റ് പാർട്ടിയും സംയുക്തമായാണ് കേസ് കണ്ടെടുത്തത്. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ഷിബു.കെ.സി, പ്രിവന്റീവ് ഓഫീസർ ഷാജിമോൻ.കെ.വി, സിവിൽ എക്സൈസ് ഓഫീസർമാരായ റിനീഷ് ഓർക്കട്ടെരി, ശരത്.പി.ടി, വനിത സിവിൽ എക്സൈസ് ഓഫീസർ രതിക.എ.വി, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ഡ്രൈവർ അജിത്ത്.സി എന്നിവരും കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് കോമത്ത്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) റാഫി.കെ.വി, പ്രിവന്റീവ് ഓഫീസർ സി.എം.ജയിംസ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ബിജേഷ്.എം, സിവിൽ എക്സൈസ് ഓഫീസർ സുബിൻ, വനിത സിവിൽ എക്സൈസ് ഓഫീസർ മുനീറ എന്നിവരും കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.

മറ്റൊരു സംഭവത്തിൽ, കൂട്ടുപുഴ ചെക്ക്‌പോസ്റ്റ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് കോമത്തും പാർട്ടിയും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാതെ കർണ്ണാടകയിൽ നിന്നും കടത്തിക്കൊണ്ട് വന്ന 40 ലക്ഷം രൂപ പിടിച്ചെടുത്തു. തുടർന്ന് പണവും പണം കടത്തിക്കൊണ്ട് വന്ന കർണ്ണാടക പെരിയ പട്ടണ സ്വദേശി ബി.എസ്.രാമചന്ദ്ര എന്നയാളെയും ഡ്രൈവറെയും വാഹനവും സഹിതം തുടർ നടപടികൾക്കായി കോഴിക്കോട് ഇൻകം ടാക്സ് അധികൃതർക്ക് കൈമാറി. എക്സൈസ് IB ഇൻസ്പെക്ടർ കെ.ഷാജി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) അബ്ദുൾ നിസാർ.ഒ, പ്രിവൻ്റീവ് ഓഫീസർ ഷാജി.സി.പി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ സുജിത്ത്, ശ്രീകുമാർ.വി.പി, കോഴിക്കോട്, കണ്ണൂർ ഓഫീസുകളിലെ ഇൻകം ടാക്സ് ഉഗ്യോഗസ്ഥർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.