പൊക്കിൾകൊടി മുറിക്കാത്ത നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം പുഴയിൽ, അന്വേഷണം തുടങ്ങി

Tuesday 10 December 2024 7:34 AM IST

കോഴിക്കോട്: നവജാത ശിശുവിന്റെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി നെല്യാടി കളത്തിൻ കടവിലാണ് സംഭവം. പുലർച്ചെ ഒന്നരയോടെ മീൻ പിടിക്കാൻ പോയവരാണ് കുഞ്ഞിന്റെ മ‌ൃതദേഹം കണ്ടത്.

കമിഴ്‌ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പൊക്കിൾകൊടി മുറിച്ച് മാറ്റിയിരുന്നില്ല. തുടർന്ന് മത്സ്യത്തൊഴിലാളികൾ അറിയിച്ചതിനെത്തുടർന്ന് പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി. പുഴയിൽ നിന്ന് മൃതദേഹം കരയ്ക്കെടുത്ത് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.