മോനിഷയുടെ കാര്യത്തിൽ എന്താ സംഭവിച്ചത്...തനിക്ക് ജ്യോത്സ്യന്മാരെ ഒന്നും വിശ്വാസമില്ലാതായതിന്റെ കാരണം വെളിപ്പെടുത്തി എം.ജി ശ്രീകുമാർ

Monday 19 August 2019 12:39 PM IST

തനിക്ക് ജ്യോതിഷത്തിലോ ജ്യോതിഷികളിലോ വിശ്വാസമില്ലെന്ന് ഗായകൻ എം.ജി ശ്രീകുമാർ. ഇതൊക്കെ സാമാധാനത്തിനു വേണ്ടി ചെയ്യുന്നതാണെന്നും, വരാനുള്ളത് വരുമെന്നും എം.ജി ശ്രീകുമാർ പറയുന്നു. നിരവധി അനുഭവങ്ങൾ ജീവിതത്തിൽ തനിക്കുണ്ടായിട്ടുണ്ടെന്നും, അന്തരിച്ച നടി മോനിഷയുടെ ജീവിതം തന്നെ ഏറ്റവും വലിയ ഉദാഹരണമാണെന്നും അദ്ദേഹം പറയുന്നു. കൗമുദി ടിവിയ്‌ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രീകുമാർ ഇക്കാര്യം വ്യക്തമാക്കിയത്.

എം.ജിയുടെ വാക്കുകൾ-

'ഒരുപാട് ഉദാഹരണങ്ങൾ എന്റെ ജീവിത്തിലുണ്ട്. മോനിഷയുടെ കാര്യം. കല്യാണം കഴിച്ച് രണ്ട് കുട്ടികളുടെ അമ്മയാകുമെന്നൊക്കെയായിരുന്നു പ്രവചനം. എന്നാൽ അതിന്റെ രണ്ടാഴ്‌ച കഴിഞ്ഞപ്പോഴാണ് അവൾ പോയത്. നമുക്ക് ഒന്നും തന്നെ നമ്മുടെ ലൈഫിനെ പറ്റി പ്രവചിക്കാൻ കഴിയില്ല'.

വീഡിയോ കാണാം-