വില ആറ് ലക്ഷം മാത്രം, മൈലേജ് 30 കിലോമീറ്റർ, ഇന്ത്യയിൽ ഏറ്റവും വിൽപനയുളളത് ഈ കാറിനാണ്

Wednesday 11 December 2024 1:05 AM IST

ഫെസ്റ്റിവെൽ സീസൺ അവസാനിച്ചതോടെ മാരുതിയുടെ പ്രമുഖ ഹാച്ച്‌ബാക്ക് കാർ നവംബർ മാസത്തെ വിൽപ്പനയിൽ ഒന്നാം സ്ഥാനത്തെത്തി. മുൻവർഷത്തിൽ ഇതേമാസത്തേതിനെക്കാൾ 26 ശതമാനം വിൽപ്പനയിൽ കുതിപ്പുമായി ബലേനോയാണ് കഴിഞ്ഞ മാസത്തിൽ ഏറ്റവുമധികം വിൽപ്പന നടന്ന കാർ. 2023 നവംബറിൽ 12,961 യൂണിറ്റാണ് വിൽപന നടന്നത്. ഇത്തവണ അത് ഉയർന്ന് 16, 293 ആയി. ഒക്‌ടോബറിൽ ഇത് 16,082 ആയിരുന്നു.

ഒക്‌ടോബർ മാസത്തിൽ ആറാം സ്ഥാനത്തായിരുന്നു വിൽപനയിൽ ബലേനോ. ഒന്നാമത് മാരുതിയുടെ തന്നെ മൾട്ടിപർപ്പസ് യൂട്ടിലിറ്റി വെഹിക്കിളായ എർട്ടിഗയായിരുന്നു. ഫാമിലി കാർ എന്ന നിലയിൽ എർട്ടിഗയുടെ കുതിപ്പാണ് കണ്ടത്. 18,785 യൂണിറ്റാണ് എർട്ടിഗ അ‌ന്ന് വിറ്റുപോയത്.

എന്നാൽ വിൽപനയിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയത് ഹ്യുണ്ടായ് ആണ്. ക്രേറ്റ ആണ് ഏറ്റവുമധികം വിറ്റ രണ്ടാമത് വാഹനം. 15400 യൂണിറ്റാണ് ക്രേറ്റ വിറ്റുപോയത്. മുൻ വർഷത്തെ അപേക്ഷിച്ച് 31 ശതമാനത്തിന്റെ വളർച്ച. കഴിഞ്ഞ നവംബറിൽ 11,814 യൂണിറ്റായിരുന്നു വിൽപന. 15435 യൂണിറ്റ് വിറ്റുപോയ ടാറ്റ പഞ്ച് ആണ് തൊട്ടടുത്തത്. മുൻ മാസത്തേക്കാൾ എന്നാൽ വിൽപനയിൽ പഞ്ച് അൽപം പിന്നിൽ പോയി.15,740 ആണ് പഞ്ചിന്റെ ഒക്‌ടോബറിലെ വിൽപന എണ്ണം.