ന​ടി​യു​ടെ​ ​കാ​റിൽ സഞ്ചരിച്ച് മോഷണം,​ വാഹനാപകടത്തിൽ പെട്ടത് തിരിച്ചടിയായി,​ പിന്നാലെ ട്വിസ്റ്റ്

Wednesday 11 December 2024 10:30 PM IST

കൊ​ട്ടാ​ര​ക്ക​ര​:​ ​പേ​ ​ആ​ൻ​ഡ് ​പാ​ർ​ക്കി​ൽ​ ​നി​ന്ന് ​പ്ര​മു​ഖ​ ​സി​നി​മ​ ​ന​ടി​യു​ടെ​ ​കാ​ർ​ ​മോ​ഷ്ടി​ച്ച​ ​കു​പ്ര​സി​ദ്ധ​ ​മോ​ഷ്ടാ​വ് ​അ​റ​സ്റ്റി​ൽ.​ ​തി​രു​വ​ന​ന്ത​പു​രം​ ​നെ​ടു​മ​ങ്ങാ​ട് ​തെ​ന്നൂ​ർ​ ​ന​രി​ക്ക​ൽ​ ​പ്ര​ബി​ൻ​ ​ഭ​വ​നി​ൽ​ ​പ്ര​ബി​നെ​യാ​ണ് ​(29​)​ ​കൊ​ട്ടാ​ര​ക്ക​ര​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​ക​ഴി​ഞ്ഞ​ ​ശ​നി​യാ​ഴ്ച​ ​അ​ർ​ദ്ധ​രാ​ത്രി​യോ​ടെ​യാ​ണ് ​സം​ഭ​വം.

കൊ​ട്ടാ​ര​ക്ക​ര​ ​ഇ​ഞ്ച​ക്കാ​ടു​ള്ള​ ​പേ​ ​ആ​ൻ​ഡ് ​പാ​ർ​ക്കി​ൽ​ ​പാ​ർ​ക്ക് ​ചെ​യ്തി​രു​ന്ന​ 6.75​ ​ല​ക്ഷം​ ​വി​ല​വ​രു​ന്ന​ ​മ​ഹീ​ന്ദ്ര​ ​എ​ക്സ്.​യു.​വി​ ​കാ​റാ​ണ് ​പ്ര​ബി​ൻ​ ​മോ​ഷ്ടി​ച്ച​ത്.​ ​ഈ​ ​കാ​റി​ൽ​ ​പോ​കു​ന്ന​തി​നി​ടെ​ ​ക​ട​യ്ക്ക​ലി​ൽ​ ​വ​ർ​ക്ക് ​ഷോ​പ്പി​ന് ​സ​മീ​പം​ ​നി​റു​ത്തി​യി​ട്ടി​രു​ന്ന​ ​ഇ​ന്നോ​വ​ ​കാ​റി​ന്റെ​ ​ന​മ്പ​ർ​ ​പ്ളേ​റ്റു​ക​ൾ​ ​ഇ​ള​ക്കി​ ​കാ​റി​ൽ​ ​സ്ഥാ​പി​ച്ചു.​ ​വെ​ള്ള​റ​ട​യി​ലെ​ ​റ​ബ​ർ​ ​ക​ട​ ​കു​ത്തി​ത്തു​റ​ന്ന് 500​ ​കി​ലോ​ ​റ​ബ​ർ​ ​ഷീ​റ്റും​ 7000​ ​രൂ​പ​യും​ ​മോ​ഷ്ടി​ച്ചു.​ ​റ​ബ​ർ​ ​ഷീ​റ്റ് ​വി​റ്റ​ ​പ​ണ​വു​മാ​യി​ ​അ​ടു​ത്ത​ ​ദി​വ​സം​ ​ഇ​തേ​ ​കാ​റി​ൽ​ ​പ​ത്ത​നം​തി​ട്ട​യി​ലെ​ത്തി.​ ​പെ​രി​നാ​ട് ​ഭാ​ഗ​ത്തെ​ ​റ​ബ​ർ​ ​ക​ട​ ​കു​ത്തി​ത്തു​റ​ന്ന് 400​ ​കി​ലോ​ ​റ​ബ​ർ​ ​ഷീ​റ്റ് ​മോ​ഷ്ടി​ച്ചു.​ ​ഇ​ത് ​പൊ​ൻ​കു​ന്ന​ത്ത് ​വി​റ്റു.​ ​പ​ണ​വു​മാ​യി​ ​കോ​ഴി​ക്കോ​ടു​ള്ള​ ​പെ​ൺ​ ​സു​ഹൃ​ത്തി​ന്റെ​ ​അ​ടു​ത്തേ​ക്ക് ​പോ​കു​മ്പോ​ൾ​ ​പാ​ലാ​യ്ക്ക് ​സ​മീ​പം​ ​മ​റ്റൊ​രു​ ​വാ​ഹ​ന​വു​മാ​യി​ ​കാ​ർ​ ​കൂ​ട്ടി​യി​ടി​ച്ചു.

ഇ​ടി​ച്ച​ ​വാ​ഹ​ന​ത്തി​ൽ​ ​പൊ​ലീ​സു​കാ​രു​ണ്ടെ​ന്ന​ ​സം​ശ​യ​ത്തി​ൽ​ ​കാ​ർ​ ​നി​റു​ത്താ​തെ​ ​ഓ​ടി​ച്ച് ​സ​മീ​പ​ത്തെ​ ​ആ​ളൊ​ഴി​ഞ്ഞ​ ​പു​ര​യി​ട​ത്തി​ൽ​ ​പാ​ർ​ക്ക് ​ചെ​യ്തു.​ ​പി​ന്നീ​ട് ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സി​ൽ​ ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ​പോ​യി.​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​നി​ന്ന് ​സ്വ​ന്തം​ ​ബൈ​ക്കി​ൽ​ ​കോ​ഴി​ക്കോ​ട്ടേ​ക്ക് ​പോ​കാ​നാ​യി​ ​കൊ​ട്ടാ​ര​ക്ക​ര​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഇന്ന് ​രാ​വി​ലെ​ 11​ ​ഓ​ടെ​ ​ഫെ​യ്ത്ത് ​ഹോം​ ​ജം​ഗ്ഷ​ന് ​സ​മീ​പ​ത്തു​വ​ച്ച് ​പൊ​ലീ​സി​ന്റെ​ ​വ​ല​യി​ലാ​യ​ത്. സം​ശ​യ​ത്തെ​ ​തു​ട​ന്ന് ​ന​ട​ത്തി​യ​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​ലാ​ണ് ​മോ​ഷ​ണ​ ​വി​വ​ര​ങ്ങ​ൾ​ ​പു​റ​ത്താ​യ​ത് ​കൊ​ട്ടാ​ര​ക്ക​ര​ ​സി.​ഐ​ ​എ​സ്.​ജ​യ​കൃ​ഷ്ണ​ൻ,​ ​എ​സ്.​ഐ​ ​എ.​ആ​ർ.​അ​ഭി​ലാ​ഷ് ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​സം​ഘ​മാ​ണ് ​പ്ര​തി​യെ​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.

ന​മ്പ​ർ​ ​പ്ളേ​റ്റു​ക​ൾ​ ​മാ​റ്റി​ ​മോ​ഷ്ടി​ച്ച​ ​കാ​ർ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ​രീ​തി.​ ​മോ​ഷ​ണം​ ​ന​ട​ത്തി​യ​ ​ഭാ​ഗ​ത്തെ​ ​സി.​സി​ ​ടി.​വി​ ​കാ​മ​റ​ക​ളും​ ​ഹാ​ർ​ഡ് ​ഡി​സ്കും​ ​ക​വ​ർ​ന്ന് ​സ​മീ​പ​ത്തെ​ ​പു​ഴ​ക​ളി​ലും​ ​കു​ള​ങ്ങ​ളി​ലും​ ​ക​ള​യും.​ ​മോ​ഷ്ടി​ച്ച​ ​വാ​ഹ​ന​ത്തി​ൽ​ ​പെ​ട്രോ​ൾ​ ​പ​മ്പു​ക​ളി​ൽ​ ​പോ​കി​ല്ല.​ ​റോ​ഡ​രി​കി​ൽ​ ​പാ​ർ​ക്ക് ​ചെ​യ്ത​ ​വാ​ഹ​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​ഇ​ന്ധ​നം​ ​മോ​ഷ്ടി​ക്കാ​ൻ​ ​വി​രു​ത​നാ​ണ്.​ ​പ​ക​ൽ​ ​വാ​ഹ​ന​ങ്ങ​ളി​ൽ​ ​സ​ഞ്ച​രി​ച്ച് ​രാ​ത്രി​യി​ലാ​ണ് ​മോ​ഷ​ണം.