എൻ.എസ്.ഡി.സി  കോഴ്സുകളിൽ  പരിശീലനം

Thursday 12 December 2024 1:02 AM IST

തിരുവനന്തപുരം: സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ കീഴിൽ കുറഞ്ഞ നിരക്കിൽ 100% പ്ലേസ്മെന്റുള്ള എൻ.എസ്.ഡി.സി (NSDC) അംഗീകൃത കോഴ്സുകളായ പൈത്തൺ പ്രോഗ്രാമിംഗ്,ഡാറ്റാ സയൻസ് തുടങ്ങിയവയിലേക്ക് പരിശീലനം ഉടൻ ആരംഭിക്കുന്നു. പ്ളസ് ടു,ഡിഗ്രി പാസായവർക്ക് അപേക്ഷിക്കാം. അവസാന തീയതി 23. വിവരങ്ങൾക്ക്: 0471-2365445,9496015002,www.reach.org.in.