കപ്പൽ പിടിച്ചെടുക്കാൻ ശ്രമിച്ചാൽ പ്രത്യാഘാതം ഗുരുതരം, അമേരിക്കയ്ക്ക് മുന്നിറിയിപ്പുമായി ഇറാൻ
ടെഹ്റാൻ ∙ ജിബ്രാൾട്ടർ കോടതി മോചിപ്പിച്ച എണ്ണക്കപ്പൽ വീണ്ടും പിടിച്ചെടുക്കാൻ ശ്രമിച്ചാൽ അമേരിക്ക ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. കപ്പൽ പിടിച്ചെടുക്കാൻ ഉത്തരവിട്ട യു.എസ് നടപടിക്കെതിരെ ടെഹ്റാനിലെ സ്വിസ് എംബസി വഴിയാണ് മുന്നറിയിപ്പ് നൽകിയത്. ഇത്തരം തെറ്റുകൾ ആവർത്തിച്ചാൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ബാസ് മൗസവി പറഞ്ഞു. ഔദ്യോഗിക മാർഗങ്ങളിലൂടെ അമേരിക്കൻ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ടെന്നും മൗസവി അറിയിച്ചു.
ഇറാൻ കപ്പൽ പിടിച്ചെടുത്തതും ബ്രിട്ടിഷ് കപ്പൽ സ്റ്റെന ഇംപറോ പിടിച്ചെടുത്തതും തമ്മിൽ ബന്ധമില്ലെന്ന് അബ്ബാസ് മൗസവി മാധ്യമപ്രവർത്തകരോടു പറഞ്ഞു. ഇവ രണ്ടും വ്യത്യസ്ത സംഭവങ്ങളാണ്. രണ്ടു മൂന്നു തവണ സമുദ്രാതിർത്തി ലംഘിച്ചതു കൊണ്ടാണ് സ്റ്റെന ഇംപറോ പിടിച്ചെടുത്തത്. കപ്പൽ വിട്ടുകൊടുക്കുന്നതു സംബന്ധിച്ച നടപടിക്രമങ്ങൾ കോടതിയുടെ പരിഗണനയിലാണ് – മൗസവി പറഞ്ഞു.
ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്തതിനു പിന്നാലെ ജൂലായ് 19നാണ് ഗൾഫിലെ ഹോർമുസ് കടലിടുക്കിൽ ബ്രിട്ടിഷ് കപ്പൽ ‘സ്റ്റെന ഇംപറോ’ ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ്സ് പിടിച്ചെടുത്ത്