രശ്മിക മന്ദാന - ദീക്ഷിത് ഷെട്ടി ചിത്രം ദ ഗേൾഫ്രണ്ട് ടീസർ
Friday 13 December 2024 2:17 AM IST
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. തെലുങ്ക് സൂപ്പർ താരം വിജയ് ദേവരകൊണ്ടയാണ് ടീസർ റിലീസ് ചെയ്തത്.രാഹുൽ രവീന്ദ്രൻ രചിച്ചു സംവിധാനം ചെയ്ത ദ ഗേൾഫ്രണ്ട് മനോഹരമായ പ്രണയകഥയാണ് .രശ്മികയുടെ കഥാപാത്രം കോളേജ് ഹോസ്റ്റലിൽ പ്രവേശിക്കുന്ന രംഗത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. നായകനായ ദീക്ഷിത് ഷെട്ടിയുടെയും രശ്മികയുടെയും കഥാപാത്രങ്ങളെ ടീസർ പരിചയപ്പെടുത്തുകയും അവർ തമ്മിൽ മനോഹരമായ ബന്ധം അവതരിപ്പിക്കുകയും ചെയ്യുന്നു.ഛായാഗ്രഹണം-കൃഷ്ണൻ വസന്ത്, സംഗീതം-ഹിഷാം അബ്ദുൾ വഹാബ്,
അല്ലു അരവിന്ദിന്റെ അവതരിപ്പിക്കുന്ന ചിത്രം ഗീത ആർട്സ്, മാസ് മൂവി മേക്കേഴ്സ്, ധീരജ് മൊഗിലിനേനി എന്റർടൈൻമെന്റ് എന്നീ ബാനറിൽ ധീരജ് മൊഗിലിനേനിയും വിദ്യാ കോപ്പിനീടിയും ചേർന്നാണ് നിർമ്മാണം.പി.ആർ.ഒ - ശബരി.