സാമന്ത വീണ്ടും വിവാഹത്തിന്
തെന്നിന്ത്യൻ താരം സമാന്ത വീണ്ടും വിവാഹത്തിന്. വിശ്വസ്തനും സ്നേഹ സമ്പന്നനുമായ ഒരു പാർട്ണറെ പ്രതീക്ഷിക്കുന്നു എന്ന് സാമന്ത സമൂഹമാധ്യമത്തിൽ കുറിച്ചു. 2025 ൽ താൻ ജീവിതത്തിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ സാമന്ത പങ്കുവച്ചു. വിവാഹമോചനത്തിനുശേഷം വീണ്ടുമൊരു വിവാഹത്തിന് സാമന്ത തയ്യാറാകുന്നു എന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ. സാമന്തയുടെ വിഷ് ലിസ്റ്റ് ഇങ്ങനെയാണ്.
വളരെ തിരക്കേറിയ വർഷമായിരിക്കണം അഭിനയത്തിൽ പുരോഗതിയുണ്ടാവണം. അതിൽനിന്ന് കൂടുതൽ പണം സമ്പാദിക്കാൻ സാധിക്കണം, സാമ്പത്തിക ഭദ്രത വേണം, വിശ്വസ്തനും സ്നേഹസമ്പന്നനുമായ പങ്കാളി, വർഷങ്ങളായി കൈവരിച്ച വലിയ ലക്ഷ്യത്തിന്റെ പൂർത്തീകരണം, വരുമാനത്തിന് വിവിധ സ്രോതസുകളുണ്ടാവണം. മറ്റൊരിടത്തേക്ക് മാറി താമസിക്കാൻ അവസരം, ഗർഭം ധരിക്കുകയാണെങ്കിൽ അത് നല്ലതാണ് എന്നിവയാണ് വിഷ് ലിസ്റ്റ്.
സാമന്തയുടെ മുൻഭർത്താവ് നാഗചൈതന്യ നടി ശോഭിത ധുലിപാലയെ അടുത്തിടെ വിവാഹം ചെയ്തിരുന്നു. വിവാഹമോചനത്തിനുശേഷം താൻ 'സെക്കൻഡ് ഹാൻഡ്' എന്ന ലേബൽ ചെയ്യപ്പെട്ടതിനെക്കുറിച്ച് സാമന്ത അടുത്തിടെ പറഞ്ഞിരുന്നു.