എയർഇന്ത്യ വിമാന അഴിമതി ചിദംബരത്തിന് ഇഡി നോട്ടീസ്

Tuesday 20 August 2019 12:51 AM IST

ന്യൂഡൽഹി: യു.പി.എ സർക്കാരിൻറെ കാലത്ത് എയർഇന്ത്യയ്ക്ക് വിമാനം വാങ്ങിയതിലെ അഴിമതി കേസിൽ മുൻ കേന്ദ്രധനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തിന് എൻഫോഴ്സമെൻറ് നോട്ടീസ് അയച്ചു. ആഗസ്റ്റ് 23ന് മൊഴിരേഖപ്പെടുത്താൻ എൻഫോഴസ്മെൻറ് ഡയറക്ടറേറ്റിൽ ഹാജാരാകാനാണ് നിർദ്ദേശം. 2006ൽ എയർ ഇന്ത്യയ്ക്ക് 111 വിമാനങ്ങൾ വാങ്ങാനുള്ല 70000 കോടിയുടെ ഇടപാടിലാണ് അഴിമതി ആരോപണം. എയർബസിൽ നിന്ന് 48 ഉം ബോയിംഗിൽ നിന്ന് 68 വിമാനങ്ങളും വാങ്ങാനുള്ള ഈ ഇടപാട് വഴി എയർഇന്ത്യയ്ക്ക് വൻ നഷ്ടം സംഭവിച്ചുവെന്നാണ് പരാതി.

കേസിൽ മുൻവ്യോമയാന മന്ത്രി പ്രഫുൽപട്ടേലിനെ ഇ.ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇടപാടിനായി രൂപീകരിച്ച മന്ത്രിതലസമിതിയുടെ അദ്ധ്യക്ഷനായിരുന്ന ചിദംബരത്തിന് നോട്ടീസ് നൽകിയത്.

എയർസെൽ മാക്സിസ് കേസിലും ഐ.എൻ.എക്സ് മീഡിയ അഴിമതി കേസിലും നേരത്തെ ഇ.ഡി ചിദംബരത്തെ ചോദ്യം ചെയ്തിരുന്നു.