മണിയാർ വൈദ്യുത കരാർ തികഞ്ഞ അഴിമതി: കെ.സുധാകരൻ

Saturday 14 December 2024 1:08 AM IST

തിരുവനന്തപുരം: കേരളത്തിന്റെ വൈദ്യുതി മേഖല സ്വകാര്യ കുത്തക കമ്പനികൾക്ക് തീറെഴുതാനുള്ള നീക്കമാണ് പിണറായി സർക്കാരിന്റേതെന്നും 12 മെഗാവാട്ട് മണിയാർ ജല വൈദ്യുത പദ്ധതിയുടെ കരാർ കാർബോറണ്ടം ഗ്രൂപ്പിന് 25 വർഷം കൂടി നീട്ടിനൽകാനുള്ള നീക്കത്തിന് പിന്നിൽ വലിയ അഴിമതിയാണെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എംപി ആരോപിച്ചു.

ഇതിനെതിരെ ശക്തമായ പ്രക്ഷോഭവുമായി കോൺഗ്രസ് രംഗത്തിറങ്ങും. 30 വർഷത്തെ ബി.ഒ.ടി അടിസ്ഥാനത്തിലുള്ള കരാർ കലാവധി ഡിസംബറിൽ അവസാനിക്കാനിരിക്കെ മന്ത്രിസഭ പോലും അറിയാതെയാണ് മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും വൈദ്യുതി മന്ത്രിയും ചേർന്ന് നീട്ടിനൽകാൻ ശ്രമിക്കുന്നത്. 45,000 കോടിയുടെ നഷ്ടത്തിൽ പ്രവർത്തിക്കുന്ന വൈദ്യുതി ബോർഡിനും അതിന്റെ ബാദ്ധ്യത ഏറ്റുവാങ്ങുന്ന ജനങ്ങൾക്കും പ്രയോജനകരമാകുന്ന പദ്ധതിയെ സാമ്പത്തിക താൽപ്പര്യങ്ങൾക്ക് വേണ്ടിയാണ് സ്വകാര്യ കമ്പനിക്ക് വിൽക്കുന്നതെന്നും കെ.സുധാകരൻ പറഞ്ഞു.

 മ​ണി​യാർക​രാർ നീ​ട്ടി​യ​തിൽ അ​ഴി​മ​തി​:​ ​വി.​ഡി.​സ​തീ​ശൻ

​വൈ​ദ്യു​തി​ ​ബോ​ർ​ഡി​ന്റെ​ ​എ​തി​ർ​പ്പ് ​മ​റി​ ​ക​ട​ന്ന് ​മ​ണി​യാ​ർ​ ​ജ​ല​ ​വൈ​ദ്യു​ത​ ​പ​ദ്ധ​തി​യു​ടെ​ ​നി​യ​ന്ത്ര​ണം​ ​സ്വ​കാ​ര്യ​ ​ക​മ്പ​നി​യി​ൽ​ ​നി​ല​നി​റു​ത്താ​ൻ​ ​സ​ർ​ക്കാ​ർ​ ​ശ്ര​മി​ച്ച​തി​നു​ ​പി​ന്നി​ൽ​ ​ന​ട​ന്ന​ത് ​കോ​ടി​ക​ളു​ടെ​ ​അ​ഴി​മ​തി​യെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ.
മ​ണി​യാ​ർ​ ​പ​ദ്ധ​തി​ 30​ ​വ​ർ​ഷ​ത്തേ​ക്കാ​ണ് ​കാ​ർ​ബ​റ​ണ്ടം​ ​യൂ​ണ​വേ​ഴ്സ​ലി​ന് ​ന​ൽ​കി​യി​രു​ന്ന​ത്.​ 30​ ​വ​ർ​ഷം​ ​ക​ഴി​യു​മ്പോ​ൾ​ ​പ​ദ്ധ​തി​ ​കെ.​എ​സ്.​ഇ.​ബി​ക്ക് ​തി​രി​ച്ചു​ ​ന​ൽ​ക​ണം.​ ​എ​ന്നാ​ൽ​ ​പ​ദ്ധ​തി​ ​തി​രി​ച്ചു​ ​വാ​ങ്ങി​യി​ല്ലെ​ന്നു​ ​മാ​ത്ര​മ​ല്ല​ 25​ ​വ​ർ​ഷ​ത്തേ​ക്ക് ​കൂ​ടി​ ​ക​രാ​ർ​ ​ദീ​ർ​ഘി​പ്പി​ക്കാ​നാ​ണ് ​തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.​ ​ഇ​തോ​ടെ​ ​വൈ​ദ്യു​തി​ ​ബോ​ർ​ഡി​ന് ​പ്ര​തി​വ​ർ​ഷം​ ​ശ​രാ​ശ​രി​ 18​ ​കോ​ടി​യു​ടെ​ ​ന​ഷ്ട​മു​ണ്ടാ​കും.​ ​വൈ​ദ്യു​തി​ ​നി​ര​ക്ക് ​വ​ർ​ദ്ധ​ന​യി​ൽ​ ​ജ​ന​ങ്ങ​ളും​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​യി​ൽ​ ​വൈ​ദ്യു​തി​ ​ബോ​ർ​ഡും​ ​ന​ട്ടം​ ​തി​രി​യു​മ്പോ​ഴാ​ണ് ​പ​ദ്ധ​തി​ ​സ്വ​കാ​ര്യ​ ​ക​മ്പ​നി​ക്ക് ​സ​ർ​ക്കാ​ർ​ ​അ​ടി​യ​റ​വ് ​വ​യ്ക്കു​ന്ന​ത്.
വ്യ​വ​സാ​യ​ ​മ​ന്ത്രി​യാ​ണ് ​ഇ​ട​പാ​ടി​ന് ​പി​ന്നി​ൽ.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​അ​റി​വോ​ടെ​യാ​ണ് ​ഇ​ട​പാ​ട് ​ന​ട​ന്ന​ത്.​ ​പ​ദ്ധ​തി​ ​കെ.​എ​സ്.​ഇ.​ബി​ക്ക് ​മ​ട​ക്കി​ ​ന​ൽ​ക​ണം.​മ​ണി​യാ​ർ​ ​പ​ദ്ധ​തി​യി​ലൂ​ടെ​ ​പ്ര​തി​വ​ർ​ഷം​ ​ല​ഭി​ക്കു​മാ​യി​രു​ന്ന​ 18​ ​കോ​ടി​യു​ടെ​ ​വൈ​ദ്യു​തി​ ​കെ.​എ​സ്.​ഇ.​ബി​യു​ടെ​ ​വാ​ർ​ഷി​ക​ ​ക​ണ​ക്കി​ൽ​ ​ഉ​ൾ​ക്കൊ​ള്ളി​ച്ചാ​ൽ​ ​അ​തി​ന്റെ​ ​ഗു​ണം​ ​ജ​ന​ങ്ങ​ൾ​ക്ക് ​ല​ഭി​ക്കു​മാ​യി​രു​ന്നു​വെ​ന്ന്സ​തീ​ശ​ൻ​ ​ചൂ​ണ്ടി​ക്കാ​ട്ടി.