'കൂടിയാട്ടക്കളം' ഉദ്ഘാടനം
Sunday 15 December 2024 12:11 AM IST
തൃശൂർ: കൂടിയാട്ടത്തിന്റെ പ്രചാരണത്തിനും പഠനത്തിനുമായുള്ള കൂടിയാട്ടക്കളം സംഘടനയുടെ ഉദ്ഘാടനം പാറമേക്കാവ് രോഹിണി കല്യാണ മണ്ഡപത്തിൽ കലാമണ്ഡലം ശിവൻ നമ്പൂതിരി, കലാമണ്ഡലം രാമചാക്യാർ, കലാമണ്ഡലം ഗിരിജാദേവി എന്നിവർ ഭദ്രദീപം തെളിച്ച് നിർവഹിച്ചു. കൂടിയാട്ടക്കളം പ്രസിഡന്റ് ശ്രീധരൻ തേറമ്പിൽ അദ്ധ്യക്ഷനായി. എഴുത്തുകാരനും ചലച്ചിത്ര താരവുമായ വി.കെ. ശ്രീരാമൻ മുഖ്യാതിഥിയായിരുന്നു. കൂടിയാട്ടക്കളത്തിന്റെ ഡയറക്ടറും സെക്രട്ടറിയുമായ കലാമണ്ഡലം സിന്ധു, ജോർജ്ജ് എസ്. പോൾ, ടി.കെ. വാസു, ടി.കെ. അച്യുതൻ, കൂടിയാട്ടക്കളം ജോ. സെക്രട്ടറി, മാർഗി അമൃത എന്നിവർ പ്രസംഗിച്ചു. തുടർന്ന് കലാമണ്ഡലം ജയരാജും സംഘവും അവതരിപ്പിച്ച മിഴാവിൽ തായമ്പകയും അരങ്ങേറി.