ബൈക്ക് മോഷ്ടാവ് പിടിയിൽ
Wednesday 18 December 2024 1:54 AM IST
ആലപ്പുഴ: നെടുമുടിയിൽ ബൈക്ക് മോഷണം നടത്തിയ ശ്രീരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചമ്പക്കുളം സോജിമോൻ തോമസിന്റെ വീടിനോട് ചേർന്നുള്ള ഷെഡിൽ സൂക്ഷിച്ചിരുന്ന മോട്ടോർ സൈക്കിൾ 14ന് വെളുപ്പിന് മോഷ്ടിച്ച കേസിലാണ് സോജിമോൻ പിടിയിലായത്.
നെടുമുടി പൊലീസ് സ്റ്റേഷൻ സബ് ഇന്‌സ്‌പെക്ടർ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള എസ്.ഐ സുധിമോൻ, എ.എസ്.ഐ ലേഖ, സീനിയർ സി.പി.ഒ രഞ്ജിത്, സിജു വർഗീസ്, സി.പി.ഒ വിനു, സുബാഷ്, കലേഷ്, ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ സി.പി.ഒ മാത്യു എന്നിവർ ചേർന്ന സംഘമാണ് പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.