കീര്‍ത്തി സുരേഷിനെ വിവാഹം കഴിക്കണമെന്ന ആഗ്രഹവുമായി സൂപ്പര്‍താരം വീട്ടിലെത്തി; സുരേഷ്‌കുമാറും മേനകയും നല്‍കിയ മറുപടി

Wednesday 18 December 2024 7:08 PM IST

തിരുവനന്തപുരം: നടി കീര്‍ത്തി സുരേഷിന്റെ വിവാഹം ഈ മാസം ആദ്യമാണ് കഴിഞ്ഞത്. ബാല്യകാല സുഹൃത്തായ ആന്റണിയെയാണ് താരം വിവാഹം ചെയ്തത്. വിവാഹ് കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുമ്പോഴും താരത്തിന്റെ വിശേഷങ്ങള്‍ അവസാനിക്കുന്നില്ല. നടി പങ്കുവെച്ച വിവാഹ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. ഹിന്ദു ആചാരപ്രകാരവും പിന്നീട് ക്രിസ്ത്യന്‍ ആചാരപ്രകാരവും കീര്‍ത്തി വിവാഹിതയായിരുന്നു.

15 വര്‍ഷത്തോളമായ ബിസിനസുകാരനായ ആന്റണിയുമായി പ്രണയത്തിലായിരുന്നുവെങ്കിലും ഇതേക്കുറിച്ച് സിനിമ മേഖലയില്‍ പോലും അധികം ആര്‍ക്കും അറിയില്ലായിരുന്നു. സിനിമാ മേഖലയിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ ആന്റണിയുമായി കീര്‍ത്തി പ്രണയത്തിലായിരുന്നു. സിനിമ മേഖലയിലെത്തിയ ശേഷം പല ഗോസിപ്പുകളും വന്നിരുന്നുവെങ്കിലും അതിനോടൊന്നും താരമോ കുടുംബമോ പ്രതികരിച്ചിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന മറ്റൊരു റിപ്പോര്‍ട്ട് ഒരു സൂപ്പര്‍താരം കീര്‍ത്തിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നാണ്. 2018ല്‍ താരത്തിനൊപ്പം ഒരു സിനിമയില്‍ അഭിനയിച്ചതിന് ശേഷമാണ് വിവാഹാഭ്യര്‍ത്ഥനയുമായി താരം രംഗത്ത് വന്നത്. തമിഴ് സിനിമയിലെ സൂപ്പര്‍താരങ്ങളിലൊരാളായ വിശാലാണ് കീര്‍ത്തിയെ വിവാഹം കഴിക്കണമെന്ന ആഗ്രഹവുമായി എത്തിയത്. 2018ല്‍ സണ്ടക്കോഴി 2 എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. കീര്‍ത്തിയുടെ പെരുമാറ്റവും രീതികളും ഇഷ്ടപ്പെട്ട വിശാല്‍ കീര്‍ത്തിയുടെ വീട്ടുകാരോട് ഔദ്യോഗികമായി പെണ്ണ് ചോദിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ കീര്‍ത്തിക്ക് മറ്റൊരു പ്രണയമുണ്ടായിരുന്നതിനാല്‍ മകള്‍ക്ക് ഇപ്പോള്‍ വിവാഹം നോക്കുന്നില്ലെന്ന മറുപടിയാണ് മാതാപിതാക്കളായ സുരേഷ് കുമാറും മേനക സുരേഷും വിശാലിന് നല്‍കിയത്. സണ്ടക്കോഴി എന്ന സിനിമയുടെ റിലീസ് വേളയില്‍ തമിഴ്, തെലുങ്ക് മാദ്ധ്യമങ്ങളില്‍ ഈ റിപ്പോര്‍ട്ട് വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ താരമോ അവരുടെ കുടുംബമോ ഈ വിഷയത്തെക്കുറിച്ച് ഒരു സ്ഥിരീകരണവും നടത്തിയിട്ടില്ല.