പബ്ലിക് ടോയ്‌ലെറ്റ് ഉദ്ഘാടനം ഇന്ന്

Friday 20 December 2024 12:04 AM IST

ചാമംപതാൽ : വാഴൂർ ഗ്രാമപഞ്ചായത്ത് ചാമംപതാലിൽ നിർമ്മിച്ച പബ്ലിക് ടോയ്ലെറ്റിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5 ന് പഞ്ചായത്ത് പ്രസിഡന്റ് വി.പി റെജി നിർവഹിക്കും. പൊതുമരാമത്ത് വകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങിയായിരുന്നു നിർമ്മാണം. ജനകീയ ആസൂത്രണ പദ്ധതിയിലുൾപ്പെടുത്തി സമീപത്തെ തോടിന്റെ സംരക്ഷണഭിത്തി ഉൾപെടെ നിർമ്മിച്ച് 18 ലക്ഷം രൂപ പദ്ധതിയ്ക്കായി വിനിയോഗിച്ചു. പബ്ലിക് ടോയ്ലെറ്റെന്നത് ഏറെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു.യാത്രക്കാർക്കും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഓട്ടോ ടാക്സി തൊഴിലാളികൾക്കും ഇത് ഏറെ പ്രയോജനപ്പെടും. സമീപവാസിയായ സ്വകാര്യ വ്യക്തിയും സ്ഥലം സംഭാവന നൽകിയിരുന്നു.