ബ്രസീലിയൻ ചിത്രം മാലുവിന് സുവർണ ചകോരം, ഫെമിനിച്ചി ഫാത്തിമയ്ത്ത് നാലു പുരസ്കാരങ്ങൾ
Friday 20 December 2024 8:34 PM IST
തിരുവനന്തപുരം : കേരളത്തിന്റെ 29-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരശ്ശീല വീണു. പെഡ്രോ ഫിയറെ സംവിധാനം ചെയ്ത ബ്രസീലിയൻ ചിത്രം ' മാലു' സുവർണ ചകോരം നേടി. ഫർശദ് ഹാഷ്മി മികച്ച സംവിധായകനുള്ള പുരസ്കാരത്തിനും ക്രിസ്‌ടോബൽ ലിയോൺ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരത്തിനും അർഹനായി.
ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമയ്ക്ക് നാല് പുരസ്കാരങ്ങൾ ലഭിച്ചു. മികച്ച മലയാളം സിനിമ, ഫിപ്രസി പുരസ്കാരം, ജനപ്രിയ ചിത്രം, മികച്ച തിരക്കഥ എന്നീ അവാർഡുകളാണ് ചിത്രത്തിന് ലഭിച്ചത്. അപ്പുറം എന്ന ചിത്രത്തിലൂടെ ഇന്ദുലക്ഷ്മി മികച്ച നവാഗത സംവിധായകയ്ക്കുള്ള പുരസ്കാരം നേടി. നിശാഗന്ധിയിൽ നടന്ന സമാപന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്.