മൊഹാലിയിൽ കെട്ടിടം തകർന്ന് രണ്ട് മരണം
അമൃത്സർ: പഞ്ചാബിലെ മൊഹാലിയിൽ നാലുനില കെട്ടിടം തകർന്നുവീണ് രണ്ട് പേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ ഒരാൾ ഹിമാചൽ സ്വദേശിയായ 20കാരിയാണെന്ന് അധികൃതർ അറിയിച്ചു. നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്. ഇവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. 60 ശതമാനത്തോളം അവശിഷ്ടങ്ങൾ നീക്കി. കെട്ടിടത്തിന്റെ മൂന്നു നിലകളിൽ ജിം പ്രവർത്തിച്ചിരുന്നതായാണ് റിപ്പോർട്ട്. ശനിയാഴ്ച വൈകിട്ടോടെ സൊഹാനയിലാണ് അപകടമുണ്ടായത്. പെട്ടെന്ന് കെട്ടിടം നിലംപതിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കെട്ടിട ഉടമ അനുമതിയില്ലാതെ തൊട്ടടുത്ത പ്ലോട്ടിൽ ഖനനം നടത്തിയിരുന്നെന്ന് പൊലീസ് പറയുന്നു. കെട്ടിട ഉടമകളായ പർവീന്ദർ സിംഗ്, ഗഗൻദീപ് സിംഗ് എന്നിവർക്കെതിരെ കേസ് എടുത്തു.
അപകടത്തിൽ ദുഃഖം രേഖപ്പെടുത്തിയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതായി അറിയിച്ചു.