ഗവർണറെ മാറ്റി​,​ രാജേന്ദ്ര വി​ശ്വനാഥ് ആർലേക്കർ കേരള ഗവർണർ, ആരിഫ് മുഹമ്മദ് ഖാൻ ബീഹാർ ഗവർണർ

Wednesday 25 December 2024 4:21 AM IST

ന്യൂ​ഡ​ൽ​ഹി/ തി​രുവനന്തപുരം:​ ​കേ​ര​ള​ ​ഗ​വ​ർ​ണ​ർ​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​നെ​ ​ബീ​ഹാ​റി​ലേ​ക്കും​ ​അ​വി​ടെ​ ​നി​ല​വി​ൽ​ ​ഗ​വ​ർ​ണ​ർ​ ​ആ​യ​ ​രാ​ജേ​ന്ദ്ര​ ​വി​ശ്വ​നാ​ഥ് ​ആ​ർ​ലേ​ക്ക​റെ​ ​കേ​ര​ള​ ​ഗ​വ​ർ​ണ​റാ​യും​ ​നി​യ​മി​ച്ച് ​രാ​ഷ്‌​ട്ര​പ​തി​ ​ദ്രൗ​പ​ദി​ ​മു​ർ​മു​ ​ഉ​ത്ത​ര​വി​റ​ക്കി.​ ​ സെപ്തംബർ അഞ്ചി​ന് അ​ഞ്ചു​വ​ർ​ഷ​ ​കാ​ലാ​വ​ധി​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​ന് ​രാ​ജ്യ​ത്തെ​ ​വ​ലി​യ​ ​സം​സ്ഥാ​ന​ങ്ങ​ളി​ലൊ​ന്നാ​യ​ ​ബീ​ഹാ​റി​ലേ​ക്കു​ള്ള​ ​മാ​റ്റം​ ​അം​ഗീ​കാ​ര​മാ​യി​ ​ക​ണ​ക്കാ​ക്കാം.

കേ​ര​ള​ത്തി​ന്റെ​ 23​-ാം​ ​ഗ​വ​ർ​ണ​ർ​ ​ആ​യി​ ​ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ ​ആ​ർ​ലേ​ക്ക​ർ​(70​)​ ​ഗോ​വ​യി​ൽ​ ​നി​ന്നു​ള്ള​ ​ബി.​ജെ.​പി​ ​നേ​താ​വാ​ണ്.മ​നോ​ഹ​ർ​ ​പ​രീ​ക്ക​ർ​ ​കേ​ന്ദ്ര​മ​ന്ത്രി​യാ​യ​ ​സ​മ​യ​ത്ത് ​ഗോ​വ​ ​മു​ഖ്യ​മ​ന്ത്രി​യാ​യി​ ​പ​രി​ഗ​ണി​ച്ചി​രു​ന്നു.​ ​അ​വി​ടെ​ ​സ്‌​പീ​ക്ക​റും​ ​മ​ന്ത്രി​യു​മാ​യി​ ​സേ​വ​ന​മ​നു​ഷ്‌​ഠി​ച്ചി​ട്ടു​ണ്ട്.​ 2021​-2023​ ​കാ​ല​ത്ത് ​ഹി​മാ​ച​ൽ​ ​പ്ര​ദേ​ശ് ​ഗ​വ​ർ​ണ​ർ​ ​ആ​യി​രു​ന്നു.​ 2023​ ​ഫെ​ബ്രു​വ​രി​യി​ലാ​ണ് ​ബീഹാ​ർ​ ​ഗ​വ​ർ​ണ​ർ​ ​ആ​യ​ത്.​ ​ഭാ​ര്യ​:​ ​അ​ന​ഘ​ ​ആ​ർ​ലേ​ക്ക​ർ,​ ​ര​ണ്ടു​ ​മ​ക്ക​ളു​ണ്ട്.​ ​ബാ​ല്യം​ ​മു​ത​ൽ​ ​ആ​ർ.​എ​സ്.​എ​സ് ​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു.​ ​ബി.​ജെ.​പി​ ​രൂ​പീ​ക​രി​ച്ച​ ​നാ​ൾ​ ​മു​ത​ൽ​ ​സ​ജീ​വ​ ​അം​ഗ​മാ​ണ്.​ ​സം​ഗീ​താ​സ്വാ​ദ​ക​നും​ ​സൗ​മ്യ​മാ​യ​ ​വ്യ​ക്തി​ത്വ​ത്തി​നു​ട​മ​യു​മാ​ണ്.


മു​ൻ​ ​ആ​ഭ്യ​ന്ത​ര​ ​സെ​ക്ര​ട്ട​റി​ ​അ​ജ​യ് ​കു​മാ​ർ​ ​ഭ​ല്ല​ ​മ​ണി​പ്പൂ​ർ​ ​ഗ​വ​ർ​ണ​റാ​യി​ ​ചു​മ​ത​ല​യേ​ൽ​ക്കും.​ ​ഒ​ഡീ​ഷ​ ​ഗ​വ​ർ​ണ​റാ​യി​ ​മി​സോ​റാം​ ​ഗ​വ​ർ​ണ​ർ​ ​ഡോ.​ ​​​​​ഹ​രി​ ​ബാ​ബു​ ​ക​മ്പം​പ​തി​യെ​ ​നി​യ​മി​ച്ചു.​ ​പ​ക​രം​ ​മു​ൻ​ ​ക​ര​സേ​നാ​ ​മേ​ധാ​വി​യും​ ​കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി​രു​ന്ന​ ​ജ​ന​റ​ൽ​ ​ഡോ.​ ​വി.​കെ.​ ​സിം​ഗ് ​മി​സോ​റാം​ ​ഗ​വ​ർ​ണ​റാ​യി​ ​ചു​മ​ത​ല​യേ​ൽ​ക്കും.​ ​ഒ​ഡീ​ഷ​ ​ഗ​വ​ർ​ണ​ർ​ ​ര​ഘു​ബ​ർ​ ​ദാ​സി​ന്റെ​ ​രാ​ജി​ ​രാ​ഷ്ട്ര​പ​തി​ ​സ്വീ​ക​രി​ച്ചു.​ ​ഗോ​വ​ ​ഗ​വ​ർ​ണ​ർ​ ​പി.​എ​സ്.​ശ്രീ​ധ​ര​ൻ​ ​പി​ള്ള​യ്ക്കു​ ​മാ​റ്റ​മി​ല്ല.
ഗ​വ​ർ​ണ​ർ​ ​സ്ഥാ​ന​ത്തു​ ​നി​ന്നു​ള്ള​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​ന്റെ​ ​മാ​റ്റം​ ​കേ​ര​ള​ത്തി​ലെ​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​രി​നെ​ ​സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം​ ​ആ​ശ്വാ​സ​മാ​ണ്.​ ​ഗ​വ​ർ​ണ​ർ​ ​പ​ദ​വി​യു​ടെ​ ​അ​ധി​കാ​രം​ ​എ​ന്താ​ണെ​ന്ന് ​കേ​ര​ള​ത്തി​നു​ ​കാ​ണി​ച്ചു​ ​കൊ​ടു​ത്ത​ ​ത​ന്ത്ര​ശാ​ലി​യാ​യ​ ​ഗ​വ​ർ​ണ​റാ​യി​രു​ന്നു​ ​ഉ​ത്ത​ർ​പ്ര​ദേ​ശ് ​സ്വ​ദേ​ശി​യാ​യ​ ​ആ​രി​ഫ് ​മു​ഹ​​മ്മ​ദ് ​ഖാ​ൻ.​ ​ഗ​വ​ർ​ണ​റു​ടെ​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​ക്കു​ ​മു​ന്നി​ൽ​ ​കേ​ര​ള​ ​സ​ർ​ക്കാ​ർ​ ​പ​ത​റി​പ്പോ​യ​ ​പ​ല​ ​സ​ന്ദ​ർ​ഭ​ങ്ങ​ളു​മു​ണ്ടാ​യി.​
​സ​ർ​ക്കാ​രും​ ​ഗ​വ​ർ​ണ​റും​ ​ത​മ്മി​ലു​ള്ള​ ​പോ​ര് ​നി​ത്യ​ ​വാ​ർ​ത്ത​യാ​യി​രു​ന്നു.​ ​ഇ​പ്പോ​ൾ​ ​ഡ​ൽ​ഹി​യി​ലു​ള്ള​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​ൻ​ 28​ ​ന് ​തി​രി​ച്ച് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും.​ ​തു​ട​ർ​ന്നാ​യി​രി​ക്കും​ ​പു​തി​യ​ ​ഗ​വ​ർ​ണ​റു​ടെ​ ​സ്ഥാ​നാ​രോ​ഹ​ണം​ ​സം​ബ​ന്ധി​ച്ച​ ​തീ​രു​മാ​നം​ ​ഉ​ണ്ടാ​വു​ക.

മാറ്റങ്ങൾ തിരഞ്ഞെടുപ്പ്

മുന്നിൽക്കണ്ട് ?​

ബീ​ഹാ​റി​ൽ​ ​അ​ടു​ത്ത​വ​ർ​ഷ​മാ​ണ് ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ്.​ ​കേ​ര​ള​ത്തി​ൽ​ 2026​ലും.​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​നെ​ ​ബീ​ഹാ​റി​ലേ​ക്കും,​​​ ​രാ​ജേ​ന്ദ്ര​ ​വി​ശ്വ​നാ​ഥ് ​ആ​ർലേ​ക്ക​റി​നെ​ ​കേ​ര​ള​ത്തി​ലേ​ക്കും​ ​അ​യ​യ്ക്കു​ന്ന​ത് ​അ​തി​നാ​ൽ​ ​ത​ന്നെ​ ​ശ്ര​ദ്ധേ​യ​മാ​ണ്.​ ​ഗോ​വ​ ​നി​യ​മ​സ​ഭ​യെ​ ​പേ​പ്പ​‌​ർ​ലെ​സ് ​ആ​ക്കി​യ​ത് ​സ്പീ​ക്ക​റാ​യി​രു​ന്ന​ ​ആ​ർ​ലേക്ക​റി​ന്റെ​ ​നേ​ട്ട​മാ​യാ​ണ് ​വി​ല​യി​രു​ത്തു​ന്ന​ത്.​ ​ രാ​ജ്യ​ത്ത് ​ആ​ദ്യ​മാ​യി​ ​പേ​പ്പ​ർ​ലെ​സ് ​ആ​യ​ ​നി​യ​മ​സ​ഭ​ ​ഗോ​വ​യു​ടേ​താ​യി​രു​ന്നു.