അർത്തുങ്കൽ ബീച്ച് ഫെസ്റ്റ് 29 മുതൽ

Friday 27 December 2024 1:02 AM IST

ആലപ്പുഴ: അർത്തുങ്കൽ ബീച്ച് ഫെസ്റ്റ് 29 മുതൽ 31 വരെ നടക്കും. മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യുമെന്ന് നമ്മുടെ അർത്തുങ്കൽ ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 29ന് രാവിലെ 9ന് അർത്തുങ്കൽ ബീച്ചിൽ നീന്തൽ മേളയും 10ന് ഓഫ് റോഡ് ഷോയും നടക്കും. വൈകിട്ട് 6ന് സാംസ്‌കാരിക സമ്മേളനം. രാത്രി 8ന് നൃത്ത സന്ധ്യയും 9ന് നാടൻ കലകളുടെ ആവിഷ്‌കാരം.30ന് വൈകിട്ട് 4ന് സാംസ്‌കാരിക ഘോഷയാത്രയും രാത്രി 8 മണി മുതൽ കലാപരിപാടികളും നടക്കും. 31ന് രാവിലെ 10 വള്ളങ്ങളുടെ തുഴച്ചിൽ മത്സരം. വൈകിട്ട് 6ന് നടക്കുന്ന പൊതുസമ്മേളനം കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. രാത്രി 8ന് മ്യൂസിക്കൽ നൈറ്റും രാത്രി 10 മുതൽ സംഗീത നിശയും നടക്കും.

ജനറൽ കൺവീനർ ബാബു ആൻറണി, ചെയർമാൻ സുരേഷ് ജോസഫ്, ഗിരീഷ് മഠത്തിൽ, പി.വി.ജോൺസൺ, ടി.സി.ജോസുകുഞ്ഞ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.