പാകിസ്ഥാനെതിരെ തിരിച്ചടിച്ച് താലിബാൻ,​ ആക്രമണത്തിൽ 19 പാക് സൈനികർ കൊല്ലപ്പെട്ടു

Saturday 28 December 2024 9:56 PM IST

ക​റാ​ച്ചി​ ​:​ 46​ ​പേ​രു​ടെ​ ​ജീ​വ​നെ​ടു​ത്ത​ ​പാ​ക് ​ആ​ക്ര​മ​ണ​ത്തി​നെതിരെ തിരിച്ചടിച്ച് അ​ഫ്ഗാ​നി​സ്ഥാ​നി​ലെ​ ​താ​ലി​ബാ​ൻ​ ​സൈ​ന്യം.​ ​ഇ​ന്ന് പു​ല​ർ​ച്ചെ​ ​ദ​ണ്ഡേ​ ​പ​ട്ടാ​ൻ​ ​-​ ​കു​റം​ ​അ​തി​ർ​ത്തി​യി​ൽ​ ​പാ​ക് ​സൈ​ന്യ​ത്തി​ന്റെ​ ​പോ​സ്റ്റു​ക​ൾ​ക്ക് ​നേ​രെ​ ​അ​ഫ്ഗാ​ൻ​ ​സൈ​ന്യം​ ​വെ​ടി​വ​യ്പ് ​ന​ട​ത്തു​ക​യാ​യി​രു​ന്നു.​ ​19 പാ​ക് ​സൈ​നി​ക​ർ ​ ​കൊ​ല്ല​പ്പെ​ട്ടതായാണ് റിപ്പോർട്ട്.

ഒ​മ്പ​ത് ​പേ​ർ​ക്ക് ​പ​രി​ക്കേ​റ്റു.​ ​പാ​കി​സ്ഥാ​ൻ​ ​ന​ട​ത്തി​യ​ ​പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ​ ​മൂ​ന്ന് ​അ​ഫ്ഗാ​ൻ​ ​സൈ​നി​ക​രും​ ​കൊ​ല്ല​പ്പെ​ട്ടു.​ ​ ​അ​ഫ്ഗാ​നു​മാ​യു​ള്ള​ ​പ​ക്തി​യ​ ​അ​തി​ർ​ത്തി​യി​ലും​ ​ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യെ​ന്ന് ​പാ​കി​സ്ഥാ​ൻ​ ​പ​റ​യു​ന്നു.​ ​

അ​ഫ്ഗാ​ൻ​ ​സൈ​ന്യ​ത്തി​ന് ​നി​ല​യു​റ​പ്പി​ക്കാ​ൻ​ ​ഖോ​സ്ത് ​പ്ര​വി​ശ്യ​യി​ലെ​ ​അ​തി​ർ​ത്തി​ ​മേ​ഖ​ല​ക​ളി​ൽ​ ​നി​ന്ന് ​ജ​നം​ ​ഒ​ഴി​ഞ്ഞു​ ​തു​ട​ങ്ങി. ചൊ​വ്വാ​ഴ്ച​ ​അ​ഫ്ഗാ​നി​ലെ​ ​കി​ഴ​ക്ക​ൻ​ ​പ​ക്തി​ക​ ​പ്ര​വി​ശ്യ​യി​ൽ​ ​യു​ദ്ധ​വി​മാ​ന​ങ്ങ​ളും​ ​ഡ്രോ​ണു​ക​ളു​മു​പ​യോ​ഗി​ച്ച് ​പാ​കി​സ്ഥാ​ൻ​ ​ആ​ക്ര​മ​ണം​ ​ന​ട​ത്തി​യി​രു​ന്നു.​ ​ഭീ​ക​ര​ ​സം​ഘ​ട​ന​യാ​യ​ ​തെ​ഹ്‌​രീ​ക്-​ഇ​-​താ​ലി​ബാ​ൻ​ ​പാ​കി​സ്ഥാ​ന്റെ​ ​(​ടി.​ടി.​പി​ ​/​ ​പാ​കി​സ്ഥാ​നി​ ​താ​ലി​ബാ​ൻ​)​ ​ഒ​ളി​ത്താ​വ​ള​ങ്ങ​ൾ​ ​ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു​ ​ആ​ക്ര​മ​ണം.

പാ​കി​സ്ഥാ​ൻ​ ​ത​ങ്ങ​ളു​ടെ​ ​മ​ണ്ണി​ൽ​ ​ന​ട​ത്തി​യ​ ​ആ​ക്ര​മ​ണ​ത്തി​ന് ​ഉ​ചി​ത​മാ​യ​ ​തി​രി​ച്ച​ടി​ ​ന​ൽ​കു​മെ​ന്ന് ​അ​ഫ്ഗാ​നി​ലെ​ ​താ​ലി​ബാ​ൻ​ ​ഭ​ര​ണ​കൂ​ടം​ ​പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.​ ​കൊ​ല്ല​പ്പെ​ട്ട​വ​ർ​ ​സാ​ധാ​ര​ണ​ക്കാ​രാ​ണോ​ ​തീ​വ്ര​വാ​ദി​ക​ളാ​ണോ​ ​എ​ന്ന് ​അ​ഫ്ഗാ​ൻ​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.​ ​എ​ന്നാ​ൽ​ ​എ​ല്ലാ​വ​രും​ ​പാ​കി​സ്ഥാ​നി​ൽ​ ​നി​ന്ന് ​കു​ടി​യേ​റി​യ​ ​അ​ഭ​യാ​ർ​ത്ഥി​ക​ളാ​ണെ​ന്നാ​ണ് ​താ​ലി​ബാ​ൻ​ ​പ​റ​യു​ന്ന​ത്.