ഗ്രോ ബാഗിൽ കഞ്ചാവ് ചെടികൾ വളർത്തിയ കേസിൽ പ്രതിയെ വിട്ടയച്ചു

Wednesday 01 January 2025 1:49 AM IST

കൊല്ലം : വീട്ടുവളപ്പിൽ ഗ്രോ ബാഗുകളിലായി ഏഴ് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയെന്ന കേസിലെ പ്രതി ഏരൂർ വില്ലേജിൽ പാണയം ഷീബ വിലാസത്തിൽ ഷിബുവിനെ കൊല്ലം ഒന്നാം അഡിഷണൽ സെഷൻസ് ജഡ്ജ് പി.എൻ. വിനോദ് വെറുതെ വിട്ടു. 2023 ജൂൺ 26ന് അഞ്ചൽ എക്സൈസ് ഇൻസ്പെക്ടർ പ്രതി താമസിക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ വീട്ടുമുറ്റത്ത് രണ്ട് മീറ്റർ വരെ ഉയരമുള്ള കഞ്ചാവ് ചെടികൾ പരിപാലിച്ചുകൊണ്ട് പ്രതിനിൽക്കുന്നത് കണ്ടിരുന്നു. എന്നാൽ കേസ് നിയമപരമായി നിലനിൽക്കുന്നതല്ലെന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് പ്രതിയെ വിട്ടയച്ചത്. പ്രതിയ്ക്കുവേണ്ടി അഭിഭാഷകരായ ചവറ ജി.പ്രവീൺ കുമാർ, പ്രിയ ജി.നാഥ്, സൽരാജ്, ബി.ആർച്ച എന്നിവർ ഹാജരായി.