സംഗീത സംവിധായകൻ  വിഷ്‌ണു  വിജയ്  വിവാഹിതനായി; വധു ഗായിക  പൂർണിമ 

Wednesday 01 January 2025 3:00 PM IST

സംഗീതസംവിധായകൻ വിഷ്‌ണു വിജയ് വിവാഹിതനായി. ഗായിക പൂർണിമ കണ്ണനാണ് വധു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹചടങ്ങിൽ പങ്കെടുത്തത്. ഡിസംബർ 31ന് ചെന്നെെയിൽ വച്ചായിരുന്നു വിവാഹം നടന്നത്. ദൂരദർശനിൽ വാർത്താവതാരകയായിരുന്ന ഹേമലതയുടെ മകളാണ് പൂർണിമ കണ്ണൻ. നേരത്തെ റേഡിയോ ജോക്കിയായി പ്രവർത്തിച്ചിരുന്നു.

ഗപ്പി എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു വിജയ് സ്വതന്ത്ര സംഗീതസംവിധായകനാകുന്നത്. ശേഷം അമ്പിളി, നായാട്ട്, ഭീമന്റെ വഴി, പട, തല്ലുമാല, സുലെെഖ മൻസിൽ, ഫാമിലി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിൽ സജീവമായി. കഴിഞ്ഞ വർഷത്തെ സൂപ്പർഹിറ്റ് ചിത്രമായ പ്രേമലുവിന് സംഗീതമൊരുക്കിയതും വിഷ്ണു ആയിരുന്നു.