'മറക്കാത്തത് കൊണ്ടാണല്ലോ വന്നത്,​ മറക്കാൻ പറ്റാത്തത് കൊണ്ട് ',​ പ്രിയപ്പെട്ട എംടിയുടെ വസതിയിൽ കണ്ണീരോടെ മമ്മൂട്ടി

Friday 03 January 2025 8:23 PM IST

കോഴിക്കോട് : പ്രിയപ്പെട്ട എം.ടിയുടെ ഓ‍ർമ്മകൾ നിറഞ്ഞ കോഴിക്കോട്ട വസതിയായ സിതാരയിലെത്തി വടൻ മമ്മൂട്ടി. എം.ടിയുടെ വിയോഗ സമയത്ത് മമ്മൂട്ടി വിദേശത്തായിരുന്നു അതിനാൽ എത്താൻ സാധിച്ചിരുന്നില്ല. എം.ടി മരിച്ച് ഒമ്പത് ദിവസങ്ങൾക്ക് ശേഷമാണ് മമ്മൂട്ടി കോഴിക്കോട് കൊട്ടാരം റോഡിലെ എം.ടിയുടെ വസതിയിലെത്തുന്നത്. ദു​ബാ​യി​ൽ​ ​നി​ന്നും​ ​കൊ​ച്ചി​യി​ലേ​ക്കും​ ​അ​വി​ട​ന്ന് ​കോ​ഴി​ക്കോ​ട്ടേ​ക്കു​മു​ള്ള​ ​ഫ്‌​ളൈ​റ്റി​ലാണ് മമ്മൂട്ടി എത്തിയത്. ​ ​ രമേഷ് പിഷാരടിയും ഒപ്പം ഉണ്ടായിരുന്നു. എം.​ടി​യു​ടെ​ ​ഭാ​ര്യ​ ​ക​ലാ​മ​ണ്ഡ​ലം​ ​സ​ര​സ്വ​തി​യും​ ​മ​ക​ൾ​ ​അ​ശ്വ​തി​യും​ ​മ​രു​മ​ക​നും​ ​മ​മ്മൂ​ട്ടി​യെ​ ​സ്വീ​ക​രി​ച്ചു.​ ​എം.​ടി​യു​ടെ​ ​ഓ​ർ​മ​ക​ൾ​ക്ക് ​മു​മ്പി​ൽ​ ​പ​ല​പ്പോ​ഴും​ ​മ​മ്മൂ​ട്ടി​ ​വി​കാ​രാ​ധീ​ന​നാ​യി. എം.ടി പോയിട്ട് 10 ദിവസമായി. മറക്കാത്തതു കൊണ്ടാണല്ലോ വന്നത്. മറക്കാൻ പറ്റാത്തത് കൊണ്ട്. മമ്മൂട്ടി പറഞ്ഞു.

കോ​ട​തി​യി​ൽ​ ​പ്രാ​ക്ടീ​സ് ​തു​ട​ങ്ങാ​ൻ​ ​തീ​രു​മാ​നി​ച്ച​ ​ദി​വ​സ​മാ​ണ് ​'​ദേ​വ​ലോ​ക​'​ത്തി​ന്റെ​ ​ലൊ​ക്കേ​ഷ​നി​ലെ​ത്താ​ൻ​ ​വി​ളി​വ​ന്ന​ത്.​ ​എം.​ടി​യു​ടെ​ ​സി​നി​മ​ ​വേ​ണോ,​ ​വ​ക്കീ​ലാ​വ​ണോ​ ​എ​ന്ന​ത് ​വ​ലി​യ​ ​സം​ഘ​ർ​ഷ​മാ​യി​രു​ന്നു.​ ​സി​നി​മ​ ​മ​തി​യെ​ന്ന് ​ഒ​ടു​വി​ൽ​ ​തീ​രു​മാ​നി​ച്ചു.​ ​കോ​ഴി​ക്കോ​ട് ​ബീ​ച്ച് ​റോ​ഡി​ലു​ള്ള​ ​എ​യ​ർ​ലൈ​ൻ​ ​ലോ​ഡ്ജി​ൽ​ ​വ​ച്ചാ​ണ് ​ആ​ദ്യം​ ​കാ​ണു​ന്ന​ത്.​ ​ദേ​വ​ലോ​കം​ ​വെ​ളി​ച്ചം​ ​ക​ണ്ടി​ല്ലെ​ങ്കി​ലും​ ​പി​ന്നീ​ട് ​എ​ന്നെ​ ​വി​ളി​ക്കാ​ൻ​ ​അ​ദ്ദേ​ഹം​ ​മ​റ​ന്നി​ല്ല.​ ​ഞാ​നെ​ന്ന​ ​ന​ട​നെ​ ​പ​രു​വ​പ്പെ​ടു​ത്തി​യ​തി​ൽ​ ​എം.​ടി​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​സ്മാ​ര​ക​വും​ ​സ്തൂ​പ​ങ്ങ​ളൊ​ന്നും​ ​പാ​ടി​ല്ലെ​ന്നാ​ണ് ​എം.​ടി​ ​പ​റ​ഞ്ഞ​ത്.​ ​പ​ക്ഷേ​ ​കേ​ര​ള​ത്തി​ൽ​ ​വാ​യ​നാ​സം​സ്‌​കാ​ര​വും​ ​വ​ള​ർ​ത്താ​ൻ​ ​എം.​ടി​യു​ടെ​ ​പേ​രി​ൽ​ ​സം​വി​ധാ​ന​ങ്ങ​ളു​ണ്ടാ​വ​ണം.​ ​കു​ടും​ബം​ ​തീ​രു​മാ​നി​ക്കു​ന്ന​തി​നൊ​പ്പം​ ​കൂ​ടെ​യു​ണ്ടെ​ന്നും​ ​മ​മ്മൂ​ട്ടി​ ​പ​റ​ഞ്ഞു. സന്ദർശനത്തിന് ശേഷം മമ്മൂട്ടി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

എം.ടിയുടെ മരണസമയത്ത് മമ്മൂട്ടി ഫേസ്ബുക്കിൽ വൈകാരികമായ കുറിപ്പ് പങ്കുവച്ചിരുന്നു. ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്. കാണാൻ ആഗ്രഹിച്ചതും അതിനായി പ്രാർത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു.കണ്ട ദിവസം മുതൽ ആ ബന്ധം വളർന്നു. സ്നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി. നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയിൽ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചിൽ ചാഞ്ഞു നിന്നപ്പോൾ,ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി.ആ ഹൃദയത്തിലൊരിടം കിട്ടിയതാണ്‌സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്.അതൊന്നും ഓർക്കുന്നില്ലിപ്പോൾ.ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു.ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നു.' എന്നായിരുന്നു അന്ന് മമ്മൂട്ടി കുറിച്ചത്

ഡിസംബർ 26ന് സ്വകാര്യ ആശുപത്രിയിൽ ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടർന്നാണ് എം.ടി മരണത്തിന് കീഴടങ്ങിയത്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിൽ നിരവധി അവിസ്മരണീയ കഥാപാത്രങ്ങൾ എം.ടിയുടെ തൂലികയിൽ പിറന്നവയാണ്.