നീറ്റ് പി.ജി കട്ട് ഓഫ് കുറച്ചു  

Sunday 05 January 2025 4:03 AM IST

ന്യൂഡൽഹി: നാഷണൽ മെഡിക്കൽ കമ്മിഷൻ 2024-25 വർഷത്തെ മെഡിക്കൽ പി. ജി പ്രവേശനത്തിനുള്ള നീറ്റ് പി.ജി കട്ട്‌ ഓഫ്‌ മാർക്ക്‌ കുറച്ചു. പൊതുവിഭാഗത്തിൽ പെട്ടവർക്കും EWS വിഭാഗത്തിൽ പെട്ടവർക്കും കട്ട്‌ ഓഫ്‌ മാർക്ക്‌ 15 പെർസെന്റിലും, ഒ.ബി.സി, എസ്.സി, എസ്.ടി, PwD വിഭാഗത്തിൽ പെട്ടവർക്ക് 10പെർസെന്റിലുമാണ് പുതുക്കിയ കട്ട്ഓഫ്‌ മാർക്ക്‌.

മോപ്പപ്പ് റൗണ്ടിനുശേഷം നീറ്റ് പി.ജി കട്ടോഫ് മാർക്ക് കുറയ്ക്കാനുള്ള സാദ്ധ്യതയേറെയാണെന്ന് കേരള കൗമുദി റിപ്പോർട്ട്‌ ചെയ്തിരുന്നു. സ്‌ട്രേ റൗണ്ടിൽ ഇതു പ്രാവർത്തികമാകും. 2024ൽ മിനിമം കട്ട്‌ ഓഫ് മാർക്ക് പൂജ്യമായി കുറച്ചിരുന്നു. നോൺ ക്ലിനിക്കൽ, പാരാ ക്ലിനിക്കൽ സീറ്റുകളാണ് ഏറെയും ഒഴിഞ്ഞുകിടക്കുന്നത്. വെബ്സൈറ്റ്: www.mcc.nic.in