മഞ്ഞുമ്മൽ ബോയ്‌സിൽ ഗുണാ കേവിൽ വീഴേണ്ടിയിരുന്നത് ശ്രീനാഥ് ഭാസിയായിരുന്നില്ല,​ വെളിപ്പെടുത്തി നടൻ

Sunday 05 January 2025 11:04 PM IST

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിത്രങ്ങളിൽ വമ്പൻ ഹിറ്റായി മാറിയ ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്‌സ്,​ ചിദംബരം സംവിധാനം ചെയ്ത ചിത്രം മലയാളത്തിൽ മാത്രമല്ല,​ തമിഴ്‌നാട്ടിലും വൻ ഹിറ്റായിരുന്നു. ആഗോളതലത്തിൽ ചിത്രം 200 കോടി നേടുകയും ചെയ്തു. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയെടുത്ത ചിത്രത്തിൽ മഞ്ഞുമ്മൽ ബോയ്‌സ് സംഘത്തിലെ സുഭാഷ് കൊടൈക്കനാലിലെ ഗുണ കേവിൽ വീഴുന്നതും അവിടെ നിന്ന് രക്ഷപ്പെടുത്തുന്നതുമായിരുന്നു ഇതിവൃത്തം. ഇപ്പോഴിതാ ചിത്രത്തിൽ ശ്രീനാഥ് ഭാസി അവതരിപ്പിച്ച സുഭാഷ് എന്ന കഥാപാത്രമായി തന്നെ പരിഗണിച്ചിരുന്നുവെന്ന് വെളിപ്പെുത്തിയിരിക്കുകയാണ് നടൻ ആസിഫലി.

ചിദംബരത്തിന്റെ ആദ്യ സിനിമ മുതൽ പല ചർച്ചകളും നടത്തിയിട്ടുണ്ട്,​ മഞ്ഞുമ്മൽ ബോയ്‌സിൽ കുഴിയിൽ പോകേണ്ടത് ഞാനായിരുന്നു. പിന്നെ പല ചർച്ചകളുടയും പുറത്ത് ആ സിനിമയ്ക്ക് ഒരു ബാദ്ധ്യതയായി മാറാൻ സാദ്ധ്യതയുള്ളത് കൊണ്ട് മാറിയതാണ്. മൂവി വേൾഡ് മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ആസിഫലിയുടെ വെളിപ്പെടുത്തൽ

കിഷ്‌കിന്ധാ കാണ്ഡമായിരുന്നു ആസിഫലിയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നിരൂപക പ്രശംസയ്ക്കൊപ്പം ചിത്രം വൻവിജയവും സ്വന്തമാക്കിയിരുന്നു. രേഖാചിത്രമാണ് ആസിഫലിയുടെ റിലീസിനൊരുങ്ങുന്ന ചിത്രം.