പരീക്ഷയില്ല; ശമ്പളം ഒന്നര ലക്ഷം വരെ, കേന്ദ്ര സർക്കാരിൽ ഉന്നത ജോലി നേടാൻ സുവർണാവസരം

Wednesday 08 January 2025 3:28 PM IST

കേന്ദ്ര സർക്കാരിൽ പരീക്ഷയില്ലാതെ മികച്ച ജോലി നേടാൻ സുവർണാവസരം. സെൻട്രൽ ബോർഡ് ഒഫ് ഡയറക്ട് ടാക്സസിൽ(സിബിഡിടി) ഗ്രേഡ് ബി തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചിരിക്കുന്നത്. ഇൻകം ടാക്സ് ഡിപ്പാർട്ട്‌മെന്റിൽ പ്രോസസിംഗ് അസിസ്​റ്റന്റുമാരുടെ ഒഴിവിലേക്കാണ് അവസരം. ഇൻകം ടാക്സിന്റെ ഔദ്യോഗിക വെബ്‌സൈ​റ്റിൽ ( https://incometaxindia.gov.in/Lists/Recruitment%20Notices/Attachments/126/cbdt-DPA-B-advertisement-on-website-v1.pdf )കൂടുതൽ വിവരങ്ങൾ പങ്കുവച്ചിട്ടുണ്ട്. എട്ട് തസ്തികകളിലേക്കാണ് വിളിച്ചിരിക്കുന്നത്. വിജ്ഞാപനം പുറത്തിറങ്ങി 30 ദിവസത്തിനുളളിൽ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. 56 വയസിന് താഴെ പ്രായമുളളവർക്കാണ് അവസരം.


യോഗ്യത
1. കമ്പ്യൂട്ടർ ആപ്ലിക്കേഷനിലോ കമ്പ്യൂട്ടർ സയൻസിലോ ബിരുദാനന്തര ബിരുദമുളളവർക്കും എഞ്ചിനീയറിംഗിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദമുളളവർക്കും അപേക്ഷിക്കാം.
2. അംഗീകൃത സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ ആപ്ലിക്കേഷനിലോ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിലോ ബിരുദമുളളവർക്ക് അപേക്ഷിക്കാം.
3. ഇലക്ട്രോണിക്സ് ഡാ​റ്റ പ്രോസസിംഗിൽ രണ്ട് വർഷത്തെ പരിചയ സമ്പത്തുളളവർക്ക് അപേക്ഷിക്കാം.

ശമ്പളം
തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 44,900 മുതൽ 1,42,400 രൂപ വരെ ശമ്പളമായി ലഭിക്കും. അപേക്ഷ പൂരിപ്പിച്ച് ആവശ്യമായ രേഖകളോടൊപ്പം താഴെ പറയുന്ന മേൽവിലാസത്തിൽ അയക്കേണ്ടതുണ്ട്.
(ഡയറക്ടറേ​റ്റ് ഒഫ് ഇൻകം ടാക്സ്, സെൻട്രൽ ബോർഡ് ഒഫ് ഡയറക്ട് ടാക്സ്. ഗ്രൗണ്ട് ഫ്‌ളോർ, എഫ് 2, എആർഎ സെന്റർ)