നാളത്തെ സ്പേസ് ഡോക്കിംഗ് പരീക്ഷണം മാറ്റിവച്ചു,​ ഉപഗ്രഹങ്ങൾ സുരക്ഷിതമെന്ന് ഐ എസ് ആർ ഒ

Wednesday 08 January 2025 9:34 PM IST

തി​രു​വ​ന​ന്ത​പു​രം​:​ ​ബ​ഹി​രാ​കാ​ശ​ത്ത് ​ഉ​പ​ഗ്ര​ഹ​ങ്ങ​ളെ​ ​കൂ​ട്ടി​യോ​ജി​പ്പി​ക്കു​ന്ന​ ​ഇ​ന്ത്യ​യു​ടെ​ ​സ്‌​പേ​സ് ​ഡോ​ക്കിം​ഗ് ​പ​രീ​ക്ഷ​ണം​ മാറ്റിവച്ചതായി ഐ.എസ്.ആർ.ഒ അറിയിച്ചു. നാളെയാണ് സ്പേസ് ഡോക്കിംഗ് പരീക്ഷണം നടത്താൻ നിശ്ചയിച്ചിരുന്നത്. ഉപഗ്രഹങ്ങൾ തമ്മിൽ ദൂരം കുറച്ചുകൊണ്ടുവരുന്നതിന്റെ വേഗം കൂടിയതാണ് പരീഷണം മാറ്റിവച്ചതിന് പിന്നിൽ. ഉപഗ്രഹങ്ങൾ സുരക്ഷിതമെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു. നാളെ ​രാ​വി​ലെ​ ​എ​ട്ടി​നും​ ​എ​ട്ടേ​മു​ക്കാ​ലി​നും​ ​ഇ​ട​യി​ലാ​ണ് ​പ​രീ​ക്ഷ​ണം നടത്താനിരുന്നത്.

ചൊ​വ്വാ​ഴ്ച​ ​ന​ട​ത്താ​നി​രു​ന്ന​ ​പ​രീ​ക്ഷ​ണം​ ​പേ​ട​ക​ങ്ങ​ൾ​ ​കൃ​ത്യ​മാ​യ​ ​അ​ക​ല​ത്തി​ൽ​ ​എ​ത്താ​ത്ത​തി​നെ​ ​തു​ട​ർ​ന്ന് ​മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.​ ​ദൗ​ത്യം​ ​വി​ജ​യി​ച്ചാ​ൽ​ ​സ്‌​പേ​സ് ​ഡോ​ക്കിം​ഗ് ​ന​ട​ത്തു​ന്ന​ ​നാ​ലാ​മ​ത്തെ​ ​രാ​ജ്യ​മാ​യി​ ​ഇ​ന്ത്യ​ ​മാ​റും. ഐ.​എ​സ്.​ആ​ർ.​ഒ​ ​ചെ​യ​ർ​മാ​ൻ​ ​എ​സ്.​ ​സോ​മ​നാ​ഥി​ന്റെ​ ​ഔ​ദ്യോ​ഗി​ക​ ​കാ​ലാ​വ​ധി​യി​ലെ​ ​അ​വ​സാ​ന​ ​ബ​ഹി​രാ​കാ​ശ​ ​പ​രീ​ക്ഷ​ണ​മാ​ണെ​ന്ന​ ​പ്ര​ത്യേ​ക​ത​യു​മു​ണ്ട്.​ ​

ഡി​സം​ബ​ർ​ 30​നാ​ണ് ​ഡോ​ക്കിം​ഗ് ​പ​രീ​ക്ഷ​ണ​ത്തി​നാ​യി​ ​ര​ണ്ട് ​ഉ​പ​ഗ്ര​ഹ​ങ്ങ​ൾ​ ​വി​ക്ഷേ​പി​ച്ച​ത്.​ 476​ ​കി​ലോ​മീ​റ്റ​ർ​ ​ഉ​യ​ര​ത്തി​ൽ​ ​ഭൂ​മി​യെ​ ​ചു​റ്റു​ന്ന​ 220​ ​കി​ലോ​ഗ്രാം​വീ​തം​ ​ഭാ​ര​മു​ള്ള​ ​ചേ​സ​ർ,​ ​ടാ​ർ​ജ​റ്റ് ​എ​ന്നീ​ 2​ ​ഉ​പ​ഗ്ര​ഹ​ങ്ങ​ളെ​യാ​ണ് ​കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​ത്.​ ​വി​മാ​ന​ത്തി​ന്റെ​ 36​ ​ഇ​ര​ട്ടി​ ​വേ​ഗ​ത​യി​ൽ​ ​(​മ​ണി​ക്കൂ​റി​ൽ​ 2​​8,​​800​ ​കി​ലോ​മീ​റ്റ​ർ​)​​​ ​പാ​യു​ന്ന​ ​ര​ണ്ട് ​ഉ​പ​ഗ്ര​ഹ​ങ്ങ​ളെ​യാ​ണ് ​കൂ​ട്ടി​ചേ​ർ​ക്കു​ന്ന​ത്.​ ​ഇ​തു​ത​ന്നെ​യാ​ണ് ​വെ​ല്ലു​വി​ളി. ഡോ​ക്കിം​ഗ് ​സാ​ങ്കേ​തി​ക​ ​ഇ​ന്ത്യ​ ​സ്വ​ന്ത​മാ​യി​ ​വി​ദ്യ​ ​വി​ക​സി​പ്പി​ച്ച​താ​ണ്.​ ​ഇ​തി​ന് ​ഭാ​ര​തീ​യ​ ​ഡോ​ക്കിം​ഗ് ​സി​സ്റ്റം​ ​എ​ന്ന​ ​പേ​രി​ൽ​ ​പേ​റ്റ​ന്റും​ ​എ​ടു​ത്തി​ട്ടു​ണ്ട്.