സാധാരണ ചായ ഒഴിവാക്കി ഇതൊന്ന് ട്രൈ ചെയ്തുനോക്കൂ; ഭാരം കുറയും, ചുളിവും അപ്രത്യക്ഷമാവും
Friday 10 January 2025 6:30 PM IST
പലരുചിയിലെ ചായ പരീക്ഷിച്ചിട്ടുള്ളവരായിരിക്കും നമ്മളിൽ പലരും. ലൈറ്റ്, സ്‌ട്രോംഗ്, മീഡിയം, തുടങ്ങി മസാല ടീ, ജാസ്‌മിൻ ടീ, ഹിബിസ്‌കസ് ടീവരെ ഇന്ന് കടകളിൽ ലഭ്യമാണ്. എന്നാൽ അധികമാരും പരീക്ഷിച്ചിട്ടില്ലാത്ത ഒരു ചായ കൂടി ട്രെൻഡിംഗിലുണ്ട്. ഗീ ടീ അഥവാ നെയ്യ് ചായ.
രുചി മാത്രമല്ല മികച്ച ആരോഗ്യഗുണങ്ങൾ കൂടിയുള്ളതാണ് നെയ്യ് ചായ. മുഖത്തെ ചുളിവുകൾ മാറ്റി ചർമ്മസംരക്ഷണം നൽകാനും ഭാരം നിയന്ത്രിക്കാനും നെയ്യ് ചായ ബെസ്റ്റാണ്. സാധാരണ രീതിയിൽ ചായ തയ്യാറാക്കിയതിനുശേഷം അതിൽ നെയ്യ് ചേർത്താൽ നെയ്യ് ചായ റെഡി. ഇതിനൊപ്പം പഞ്ചസാര ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
നെയ്യ് ചായയുടെ ഗുണങ്ങൾ
- വിറ്റാമിൻ എ, ഡി, ഇ, കെ, ഒമേഗ 3 ഫാറ്റി ആസിഡ്, ധാതുക്കൾ, ആന്റി ഓക്സിഡന്റുകൾ തുടങ്ങിയവ നെയ്യിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
- നെയ്യ് ചായ കുടിക്കുന്നത് വയർ നിറഞ്ഞതായുള്ള അനുഭവം നൽകുന്നു. ഇതുമൂലം അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു. നെയ്യ് ചായയ്ക്ക് ദഹനം വർദ്ധിപ്പിക്കാനുള്ള കഴിവുമുണ്ട്.
- മാനസികാരോഗ്യം മെച്ചപ്പെടുത്താനും നെയ്യ് ചായ മികച്ചതാണ്.
- രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുകയും അണുബാധയും മറ്റും അകറ്റാൻ സഹായിക്കുകയും ചെയ്യുന്നു.
- നെയ്യിലെ ആരോഗ്യകരമായ കൊഴുപ്പുകൾ ചർമ്മത്തിൽ മോയിസ്‌ചറൈസറായി പ്രവർത്തിക്കുകയും ചർമ്മത്തിന് തിളക്കം നൽകി ചുളിവുകൾ അകറ്റുകയും ചെയ്യുന്നു.