ചോറും പരിപ്പും മധുര പലഹാരവും ഉൾപ്പെടെ വിഭവ സമൃദ്ധമായ ഭക്ഷണം വെറും ഒമ്പത് രൂപയ്ക്ക് , പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

Friday 10 January 2025 7:20 PM IST

ലക്നൗ: ; പരിപ്പ് ,​ പച്ചക്കറി വിഭവങ്ങൾ,​ സോറ്,​ സാലഡ്,​ ഒരു മധുര പലഹാരം എന്നിവ ഉൾപ്പെടുന്ന വിഭവ സമൃദ്ധമായ ഭക്ഷണം വെറും ഒമ്പത് രൂപയ്ക്ക് നൽകുന്ന പദ്ധതിക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടക്കം കുറിച്ചു. മഹാകുംഭമേളയ്ക്ക് മുന്നോടിയായാണ് മാ കി രസോയി കമ്മ്യൂണിറ്റി കിച്ചൺ ഉദ്ഘാടനം ചെയ്തത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായാണ് മാ കി രസോയി പ്രവർത്തിക്കുന്നതെന്ന് യു.പി സർക്കാർ അറിയിച്ചു.

എസ്,​ആർ.എൻ കാമ്പസിൽ 2000 ചതുരശ്ര അടി വിസ്തൃതിയിൽ നന്ദിസേവാ സൻസ്ഥാൻ തയ്യാറാക്കിയ മാ കി രസോയി പൂർണമായും എ.സിയാണ്. ഒരേസമയം 150ഓളം പേർക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാൻ ഇവിടെ സൗകര്യം ഉണ്ട്. എസ്.ആർ.എൻ ആശുപത്രിയിൽ ചികിത്സയ്ത്ത് എത്തുന്നവ‌ർക്കും സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവർക്കും മാ കി രസോയ് പ്രയോജനം ചെയ്യും.

മൂന്നുവർഷത്തിലൊരിക്കലാണ് കുംഭമേള നടക്കുക. 12 വർഷത്തിലൊരിക്കലാണ് മഹാകുംഭമേള. നടക്കുന്നത്. അവസാനമായി 2013ലാണ് മഹാകുംഭമേള നടന്നത്. 2025 ജനുവരി 13 മുതൽ ഫെബ്രുവരി 25വരെ.ാണ് ഇത്തവണത്തെ മഹാകുംഭമേള സംഘടിപ്പിച്ചിരിക്കുന്നത്.