സിനിമയിലും നവാസിന്റെ ഭാര്യ രഹ്ന
കലാഭവൻ നവാസ്, രഹന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സിറാജ് റെസ രചനയും സംവിധാനവും നിർവഹിക്കുന്ന ഇഴ എന്ന ചിത്രം ജനുവരി 24ന് തിയേറ്രറിൽ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആസിഫ് അലിയുടെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തിറങ്ങി . ജീവിതത്തിലെ പോലെ തന്നെ സിനിമയിലും ഭാര്യ ഭർത്താക്കന്മാരായാണ് നവാസും രഹ്നയും എത്തുന്നത്. വിവാഹശേഷം ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത് ആദ്യമാണ്. ഏറെ നാളുകൾക്ക് ശേഷം നായികയായി രഹ്ന മടങ്ങി വരുന്നു എന്ന പ്രത്യേകതയുണ്ട്.നിരവധി പുതുമുഖങ്ങളും അണി നിരക്കുന്നു .ഛായാഗ്രഹണം ഷമീർ ജിബ്രാൻ,എഡിറ്റിംഗ് ബിൻഷാദ്, ഗാന രചനയും, സംഗീതവും സംവിധായകൻ സിറാജ് റെസ നിർവഹിക്കുന്നു. പശ്ചാത്തല സംഗീത ശ്യാം ലാൽ, പ്രോജക്ട് ഡിസൈനർ ബിൻഷാദ് നാസർ, പ്രൊഡക്ഷൻ കൺട്രോളർ ഫായിസ് മുബീൻ, കോസ്റ്റ്യൂം ഡിസൈൻ രഹനാസ് ഡിസൈൻ, അസോസിയേറ്റ് ക്യാമറ എസ്. ഉണ്ണിക്കൃഷ്ണൻ, സലാം ക്രിയേഷൻസിന്റെ ബാനറിൽ സലിം മുതുവമ്മൽ ആണ് നിർമ്മാണം. . പി. ആർ .ഒ എം. കെ ഷെജിൻ.