ബി ജെ പി മുൻ എം എൽ എയുടെ വീ്ട്ടിൽ നിന്ന് കണ്ടെത്തിയത് കോടികൾ ; പിടിച്ചെടുത്തത് സ്വർണം,​ വെള്ളി ആഭരണങ്ങൾക്കൊപ്പം മൂന്ന് മുതലകളും

Friday 10 January 2025 9:07 PM IST

ഭോപ്പാൽ : ബി.ജെ.പി മുൻ എം.എൽ.എയുടെ വീട്ടിൽ ഇ,​ഡി നടത്തിയ റെയ്ഡിൽ കോടിക്കണക്കിന് രൂപയ്ക്കും സ്വർ‌ണം വെള്ളി ആഭരണങ്ങൾക്കുമൊപ്പം മൂന്ന് മുതലകളെയും കണ്ടെത്തി. മദ്ധ്യപ്രദേശിലെ സാഗർ ജില്ലയിലെ വ്യാപാരിയും മുൻ എം.എൽ.എയുമായ ഹർവൻഷ് സിംഗ് റാത്തോറിന്റെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. പരിശോധനയിൽ 155 കോടി രൂപയുടെ വെട്ടിപ്പ് കണ്ടെത്തി.

കോടികൾ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ റാത്തോറിന്റെയും മുൻ കൗൺസിലറായ രാജേഷ് കേശർവാണിന്റെയും വീടുകളിൽ ഞായറാഴ്ച മുതലാണ് റെയ്ഡ് നടന്നത്. കോടിക്കണക്കിന് രൂപ മൂല്യം വരുന്ന ആഭരണങ്ങൾക്ക് പുറമേ മൂന്നുകോടി രൂപയും പിടിച്ചെടുത്തു. ഇതിനിടെയാണ് റാത്തോറിന്റെ വീട്ടിലെ കുളത്തിൽ നിന്ന് മൂന്ന് മുതലകളെ കണ്ടെത്തിയത്.

ഹ​ർ​വ​ൻ​ഷ് ​സിം​ഗ് ​റാ​ത്തോ​റി​നൊ​പ്പം​ ​ചേ​ർ​ന്ന് ​പു​ക​യി​ല​ ​വ്യാ​പാ​രം​ ​ന​ട​ത്തു​ന്ന​ ​കേ​ശ​ർ​വാ​ണി​ ​എ​ന്ന​യാ​ളി​ൽ​ ​നി​ന്ന് 140​ ​കോ​ടി​ ​രൂ​പ​യും​ ​കാ​റു​ക​ളും​ ​പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.​ ​കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​ ​പേ​രി​ല​ല്ല​ ​കാ​റു​ക​ൾ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തി​രി​ക്കു​ന്ന​ത്.​ ​ഇ​തു​സം​ബ​ന്ധി​ച്ച് ​ഗ​താ​ഗ​ത​ ​വ​കു​പ്പി​ൽ​നി​ന്ന് ​വി​വ​ര​ങ്ങ​ൾ​ ​തേ​ടി​യി​രി​ക്കു​ക​യാ​ണ്. 2013​ലെ​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് ​റാ​ത്തോ​ർ​ ​വി​ജ​യി​ച്ച​ത്.​ ​റാ​ത്തോ​റി​ന്റെ​ ​പി​താ​വ് ​ഹ​ർ​നം​ ​സിം​ഗ് ​റാ​ത്തോ​ർ​ ​മു​ൻ​ ​മ​ന്ത്രി​യാ​യി​രു​ന്നു..