ഉന്നത വിദ്യാഭ്യാസം: പുതിയ ഗവർണറും പിടിമുറുക്കുന്നു

Saturday 11 January 2025 4:02 AM IST

ന്യൂ​ഡ​ൽ​ഹി​:​ ​സം​സ്ഥാ​ന​ത്തെ​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ​ ​ചു​മ​ത​ല​ ​ഗ​വ​ർ​ണ​ർ​ക്കാ​ണെ​ന്ന​തി​ൽ​ ​ര​ണ്ട​ഭി​പ്രാ​യ​മി​ല്ലെ​ന്ന് പു​തി​യ​ ​ഗ​വ​ർ​ണ​ർ​ ​രാ​ജേ​ന്ദ്ര​ ​വി​ശ്വ​നാ​ഥ് ​അ​ർ​ലേ​ക്ക​ർ​ ​വ്യ​ക്ത​മാ​ക്കി.​ ​വി.​സി​ ​നി​യ​മ​ന​ങ്ങ​ളി​ൽ​ ​അ​ട​ക്കം​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​ഇ​ട​പെ​ട​ൽ​ ​വേ​ണ്ടെ​ന്ന​ ​മു​ൻ​ഗാ​മി​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​ന്റെ​ ​നി​ല​പാ​ടു​ക​ൾ​ക്ക് ​സ​മാ​ന​മാ​ണി​ത്. വി.​സി​ ​നി​യ​മ​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​യു.​ജി.​സി​ ​ക​ര​ടി​നെ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ത​ള്ളി​യ​തി​ന്പി​ന്നാ​ലെ​യാ​ണ് ​പു​തി​യ​ ​ഗ​വ​ർ​ണ​ർ​ ​നി​ല​പാ​ട് ​വ്യ​ക്ത​മാ​ക്കി​യ​ത്. യു.​ജി.​സി​യു​ടെ​ ​നി​ല​പാ​ട് ​വ​രു​ന്ന​തി​നു​മു​ൻ​പേ​ ​കോ​ട​തി​ക​ൾ​ ​ഇ​ക്കാ​ര്യം​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ​അ​ർ​ലേ​ക്ക​ർ​ ​ചൂ​ണ്ടി​ക്കാ​ട്ടി. ഭ​ര​ണ​ഘ​ട​ന​യും​ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​യു​ടെ​ ​ചു​മ​ത​ല​ ​ഗ​വ​ർ​ണ​ർ​ക്കാ​ണ് ​ന​ൽ​കി​യ​ത്.​ ​അ​വ​ർ​ ​ചു​മ​ത​ല​ക​ൾ​ ​നി​ർ​വ​ഹി​ക്കു​ന്നു​മു​ണ്ട്.​ ​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​ ​സ്വ​ത​ന്ത്ര​മാ​ക​ണം.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ആ​ർ​ക്കെ​ങ്കി​ലും​ ​തെ​റ്റി​ദ്ധാ​ര​ണ​യു​ണ്ടെ​ങ്കി​ൽ​ ​പ​രി​ഹ​രി​ക്കാ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.കേ​ര​ള​ത്തി​ലെ​ ​സ​ർ​ക്കാ​രും​ ​ജ​ന​ങ്ങ​ളും​ ​മി​ക​ച്ച​താ​ണെ​ന്നും​ ​ത​നി​ക്ക് ​മി​ക​ച്ച​ ​രീ​തി​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കാ​നാ​കു​മെ​ന്നും​ ​ഗ​വ​ർ​ണ​ർ​ ​പ്ര​ത്യാ​ശ​ ​പ്ര​ക​ടി​പ്പി​ച്ചു.​ ​മു​ൻ​ ​ഗ​വ​ർ​ണ​ർ​ ​മി​ക​ച്ച​ ​രീ​തി​യി​ലാ​ണ് ​പ്ര​വ​ർ​ത്തി​ച്ച​തെ​ന്ന് ​പ​റ​യാ​നും​ ​മ​ടി​ച്ചി​ല്ല.​ ​കേ​ര​ള​ ​ഗ​വ​ർ​ണ​ർ​ ​ആ​യ​ശേ​ഷം​ ​ആ​ദ്യ​മാ​യി​ ​ഡ​ൽ​ഹി​യി​ലെ​ത്തി​യ​ ​അ​ർ​ലേ​ക്ക​ർ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​യു​മാ​യി​ ​കൂ​ടി​ക്കാ​ഴ്ച​ ​ന​ട​ത്തി.​ ​ ഇ​ന്ന് ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രി​ ​അ​മി​ത് ​ഷാ​യു​മാ​യി​ ​കൂ​ടി​ക്കാ​ഴ്‌​ച​യു​ണ്ട്.​ ​ഇ​ന്ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​തി​രി​ച്ചെ​ത്തും. വി.​സി​ ​നി​യ​മ​നം​ ​അ​ട​ക്ക​മു​ള്ള​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​സ​ർ​ക്കാ​രു​മാ​യും​ ​സി.​പി.​എ​മ്മി​ന്റെ​ ​വി​ദ്യാ​ർ​ത്ഥി​ ​സം​ഘ​ട​ന​യാ​യ​ ​എ​സ്.​എ​ഫ്.​ഐ​യു​മാ​യും​ ​നി​ര​ന്ത​രംപോ​രി​ലാ​യി​രു​ന്നു​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​ൻ.​ ​പു​തി​യ​ ​ഗ​വ​ർ​ണ​റു​മാ​യി​ ​ന​ല്ല​ ​ബ​ന്ധം​ ​ആ​ഗ്ര​ഹി​ക്കു​മ്പോ​ഴും​ ​ചി​ല​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​ഗവർണർ വി​ട്ടു​വീ​ഴ്ച​ ​ചെയ്യണമെന്ന സ​ന്ദേ​ശ​മാ​ണ് ​മു​ഖ്യ​മ​ന്ത്രി​ ​ന​ൽ​കി​യ​ത്.​ ​എ​ന്നാ​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​യി​ലെ​ ​സ​ർ​ക്കാ​ർ​ ​നി​യ​ന്ത്ര​ണ​ത്തി​ന് ​എ​തി​രാ​ണെ​ന്ന് ​വ്യ​ക്ത​മാ​ക്കു​ക​യാ​ണ് ​ഗ​വ​ർ​ണ​ർ.

വി.സി നിയമനം അടക്കമുള്ള വിഷയങ്ങളിൽ സർക്കാരുമായും സി.പി.എമ്മിന്റെ വിദ്യാർത്ഥി സംഘടനയായ എസ്.എഫ്.ഐയുമായും നിരന്തരം പോരിലായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ. പുതിയ ഗവർണറുമായി നല്ല ബന്ധം ആഗ്രഹിക്കുമ്പോഴും ചില വിഷയങ്ങളിൽ വിട്ടുവീഴ്ച വേണമെന്ന സന്ദേശമാണ് മുഖ്യമന്ത്രി നൽകിയത്. എന്നാൽ വിദ്യാഭ്യാസ മേഖലയിലെ സർക്കാർ നിയന്ത്രണത്തിന് എതിരാണെന്ന് വ്യക്തമാക്കുകയാണ് ഗവർണർ.